കുന്നംകുളം: തൃശൂർ ചൂണ്ടൽ പുതുശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു. മൂന്ന് കുട്ടികൾ ഉൾപ്പെടെയുള്ള യാത്രികർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് വൈകീട്ട് 7.15 ടെയാണ് പഴുന്നാന ചൂണ്ടൽ റോഡിൽവച്ച് കാർ കത്തിയത്. കുന്നംകുളം അഗ്‌നിരക്ഷാസേനയെത്തി തീ അണച്ചു. ആർക്കും പരിക്കില്ല.
പഴുന്നാന കരിമ്പനക്കൽ വീട്ടിൽ ഷെൽജിയുടെ ഉടമസ്ഥതയിലുള്ള 2016 മോഡൽ ഹ്യുണ്ടായ് ഇയോൺ കാറാണ് കത്തി നശിച്ചത്. ഷെൽജിയും മകനും, സഹോദരന്റെ മക്കളുമായിരുന്നു കാറിലുണ്ടായിരുന്നത്. കാറിന്റെ മുൻ വശത്ത് നിന്ന് തീ ഉയരുന്നത് കണ്ട് കാർ നിർത്തി ഷെൽജിയും കുട്ടികളും പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു.
നിമിഷങ്ങൾക്കുള്ളിൽ കാർ പൂർണ്ണമായും കത്തി നശിച്ചു. അഗ്‌നിശമന സേന എത്തിയപ്പോഴേക്കും കാർ പൂർണ്ണമായും കത്തി നശിച്ചിരുന്നു. കുന്നംകുളം പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കാറിന് തീപിടിക്കാനുണ്ടായ കാരണത്തെക്കുറിച്ച് വിശദമായ അന്വേഷണമുണ്ടാകും. മോട്ടോർ വാഹന വകുപ്പ് അധികൃതരും കാർ പരിശോധിക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം