തിരുവനന്തപുരം: ഈ വർഷത്തെ ഓണാഘോഷ പരിപാടിയിലേക്കു പങ്കെടുക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ക്ഷണം. മന്ത്രിമാരായ വി. ശിവന്‍കുട്ടിയും മുഹമ്മദ് റിയാസും രാജ്ഭവനില്‍ നേരിട്ടെത്തിയാണ് ഗവര്‍ണറെ ക്ഷണിച്ചത്.
ഓണാഘോഷത്തിന് ഗവര്‍ണറെ ക്ഷണിച്ച മന്ത്രിമാര്‍ അദ്ദേഹത്തിന് ഓണക്കോടിയും സമ്മാനിച്ചു. കസവ് മുണ്ടും ഷര്‍ട്ടും അടങ്ങുന്ന ഓണക്കോടിയാണ് സമ്മാനിച്ചത്.
കഴിഞ്ഞവർഷത്തെ ഓണാഘോഷത്തിലേക്ക് ഗവർണറെ ക്ഷണിക്കാതിരുന്നത് വിവാദമായിരുന്നു. ഗവർണർ- സർക്കാർ പോര് കൊടുന്പിരിക്കൊണ്ട് നിൽക്കുന്പോഴായിരുന്നു കഴിഞ്ഞ വർഷത്തെ ഓണം. ഇപ്പോൾ സർക്കാരും ഗവർണറും സമാധാന പാതയിലാണ്.
സ്വാതന്ത്ര്യ ദിനത്തിൽ രാജ്ഭവനിൽ ഗവർണർ ഒരുക്കിയ അറ്റ് ഹോം വിരുന്നു സത്കാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബ സമേതം പങ്കെടുത്തിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം