തിരുവനന്തപുരം: ഓണത്തിനെ വരവേൽക്കാൻ ഒരുങ്ങി കഴിഞ്ഞു കേരളക്കര. നേമം ബ്ലോക്ക് നേതൃത്വത്തിൽ തൊഴിലുറപ്പ് പദ്ധതി കൃഷി വകുപ്പ്, ഗ്രാമ പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ പൂകൃഷി തകൃതിയായി നടന്നു. പൂകൃഷിക്ക് മാറ്റുരയ്ക്കാൻ കഴിഞ്ഞ ദിവസം ധന മന്ത്രി ബാലഗോപാലും എത്തിയിരുന്നു.
വിളപ്പിൽശാല കാരോട് വാർഡിലെ മെമ്പർ അനീഷിന്റെയും പഞ്ചായത്തു പ്രസിഡന്റ് ലിലി മോഹനന്റെയും, കൃഷി ഓഫീസർ സി.വി ജയദാസിന്റെയും , കർഷകനയാ രമേഷിന്റെയും അകമഴിഞ്ഞ സേവനമാണ് പൂ കൃഷിക്ക് ലഭിച്ചത്. വിളപ്പിൽശാല കടമ്പു എസ്റ്റേറ്റിലെ 5 ഏക്കറിലാണ് പൂകൃഷി. കടമ്പു എസ്റ്റേറ്റിലെ 5 ഏക്കർ പൂക്കൃഷിക്ക് നേതൃത്വം നൽകിയ വിളപ്പിൽ ഗ്രാമപഞ്ചാത്തു പ്രസിഡന്റ് ലില്ലി മോഹൻനും കാരോട് വാർഡ് മെമ്പർ അനീഷിനും , കാരോട് വാർഡിലെ തൊഴിൽ ഉറപ്പു തൊഴിലാളികൾക്കും ഉള്ള ഉപഹാരം സംരംഭകൻ സാദിഖ് നൽകി.
ഒരു ദിവസം രണ്ടായിരത്തിനടുപ്പിച്ച് സന്ദർശകരെത്തുന്ന ഇവിടെ രാവിലെ 6 മണിമുതൽ രാത്രി 10 വരെ നീളുന്ന പുഷ്പ പ്രദർശനവും പുഷ്പ വിപണനവും ഉണ്ട് .
രാത്രികാല ദീപാലങ്കര പൂപ്പാട കാഴ്ച നയന മനോഹരമാണ്. നമ്മുടെ ഓണം നമ്മുടെ പൂക്കൾ നൽകുന്ന സൗന്ദര്യവും സൗരഭ്യവും ഒരു സന്ദേശത്തിന്റെതു കൂടിയാണ്. ഏകോപനത്തിന്റെയും ലക്ഷ്യബോധത്തിന്റെയും മാതൃകയുടെ സന്ദേശം കൂടിയാണ് ഈ കൃഷി ഓർമ്മിപ്പിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം