ന്യൂയോര്‍ക്ക്: മനുഷ്യനില്‍ പന്നിയുടെ വൃക്ക വച്ചുപിടിപ്പിക്കാനുള്ള പരീക്ഷണം വിജയമായി. മസ്തിഷ്ക മരണം സംഭവിച്ച മനുഷ്യനിലാണ് പരീക്ഷണം നടത്തിയത്. ഇങ്ങനെ വച്ചുപിടിപ്പിച്ച വൃക്ക ഒരു മാസം സാധാരണ നിലയില്‍ മനുഷ്യനില്‍ പ്രവര്‍ത്തിച്ചു.
also read.. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇലോണ്‍ മസ്കിന്റെ പിന്തുണ ഇന്ത്യന്‍ വംശജന്
ഇനി കൂടുതല്‍ മനുഷ്യരില്‍ പരീക്ഷിക്കാന്‍ തയാറെടുക്കുകയാണു ശാസ്ത്രജ്ഞര്‍. ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റി ലാംഗോണ്‍ ഹെല്‍ത്ത് ആശുപത്രിയാണു പരീക്ഷണം നടത്തുന്നത്.
മസ്തിഷ്ക മരണം സംഭവിച്ചയാളുടെ രണ്ടു വൃക്കകളും നീക്കം ചെയ്ത് പകരം ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഒരു വൃക്ക ഏപ്രില്‍ 14ന് വച്ചുപിടിപ്പിക്കുകയായിരുന്നു. പന്നിവൃക്കയുടെ ഇതുവരെയുള്ള പ്രവര്‍ത്തനം മികച്ച രീതിയിലാണെന്നു ഡോക്ടര്‍മാര്‍ പറയുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
|