പത്തനംതിട്ട: ജില്ലാ ലോട്ടറി ഓഫീസില്‍ അക്രമം. ലോട്ടറി ഏജന്റ് എന്ന് അവകാശപ്പെടുന്ന ആള് കമ്പ്യൂട്ടര്‍ മോണിറ്ററും പ്രിന്ററും എറിഞ്ഞുടച്ചു. സംഭവത്തില്‍ നാരങ്ങാനം സ്വദേശി വിനോദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലോട്ടറി വകുപ്പാകെ തട്ടിപ്പ് പ്രസ്ഥാനമാണെന്ന് ആക്ഷേപിച്ചായിരുന്നു ആക്രമണം. വകുപ്പില്‍ നടക്കുന്നതെല്ലാം ലോട്ടറി ഏജന്റുമാര്‍ക്ക് വിരുദ്ധമായ കാര്യങ്ങളാണെന്നും ഇയാള്‍ ആക്ഷേപിച്ചു. പ്രകോപനപരമായി പെരുമാറുകയും ആളുകളെ വെല്ലുവിളിക്കുകയും ചെയ്ത ഇയാള്‍, ഓഫീസ് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തി.
Also read : പുതുപ്പള്ളി തിരഞ്ഞെടുപ്പ്; 7 പേരുടെ പത്രിക അംഗീകരിച്ചു, 3 പേരുടേത് തള്ളി
കോടതി ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന പ്രധാന കെട്ടിടത്തോട് ചേര്‍ന്നാണ് ലോട്ടറി ഓഫീസും പ്രവര്‍ത്തിക്കുന്നത്. പൊലീസ് നിമിഷങ്ങള്‍ക്കുള്ളില്‍ സ്ഥലത്തെത്തി ഇയാളെ പിടിച്ചുമാറ്റി. ഇയാള്‍ മദ്യലഹരിയില്‍ ആയിരുന്നു എന്നാണ് സംശയം. അതേസമയം കഴിഞ്ഞദിവസം ഇയാള്‍ മാവേലിയുടെ വേഷം കെട്ടി സാമൂഹിക പ്രശ്നങ്ങള്‍ ഉന്നയിച്ച് പ്രതിഷേധം നടത്തിയിരുന്നതായി പൊലീസ് പറയുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം