ബീഹാർ: മാധ്യമപ്രവർത്തകനെ അക്രമികൾ വീട്ടിൽകയറി വെടിവെച്ചു കൊന്നു. ഹിന്ദി പത്രമായ ദൈനിക് ജാഗരണിലെ മാധ്യമ പ്രവർത്തകർ വിമൽ കുമാർ യാദവ് ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെയാണ് കൊലപാതകമുണ്ടായത്. സംസ്ഥാനത്തെ അരാരിയ ജില്ലയിലാണ് ക്രൂര സംഭവം.
അജ്ഞാതർ വീട്ടിലേക്ക് അതിക്രമിച്ച് കയറി ഇയാൾക്ക് നേരെ വെടിവെക്കുകയായിരുന്നു. കൊലപാതകത്തിന് പിന്നാലെ പ്രദേശത്ത് വലിയ സംഘർഷം ഉടലെടുത്തിട്ടുണ്ട്. പൊലീസ് സൂപ്രണ്ടും എം.പിയും സംഭവസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.
Also read : തൃശൂരില്‍ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; 50ഓളം പേര്‍ക്ക് പരിക്ക്
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം