ന്യൂഡൽഹി: ഭാര്യയുടെ സാരി മോഷ്ടിച്ചുവെന്നാരോപിച്ച് അയൽവാസിയെ വെടിവെച്ച് കൊന്നു. ഗുരുഗ്രാമിലെ നാത്പൂർ ഗ്രാമത്തിലാണ് സംഭവം നടന്നത്. പ്രതി 50 വയസുകാരനായ സെക്യൂരിറ്റ് ഗാർഡ് അജയ് സിങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെയാണ് അയൽവാസിയായ പിന്റു കുമാർ തന്റെ സാരി മോഷ്ടിച്ചുവെന്ന് ഭാര്യ അജയ് സിങ്ങിനോട് പരാതി പറഞ്ഞിരുന്നു. തുടർന്ന് പിന്റു ജോലി കഴിഞ്ഞ തിരിച്ചെത്തിയപ്പോൾ അജയ് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ ആരോപണം പിന്റു നിഷേധിച്ചു.
Also read : തൃശൂരില്‍ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; 50ഓളം പേര്‍ക്ക് പരിക്ക്
പിന്നീട് തന്റെ വീട്ടിൽ നിന്നും തോക്കെടുത്ത് വന്ന് അജയ് പിന്റുവിനെ വെടിവെക്കുകയായിരുന്നുവെന്നാണ് സാക്ഷിമൊഴി. പിന്റുവിനെ വെടിവെക്കുന്നതിൽ നിന്നും അജയ് സിങ്ങിനെ പിന്തിരിപ്പിക്കാൻ നോക്കിയെങ്കിലും സാധിച്ചില്ല. ഉടൻ തന്നെ പിന്റുവിനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നും സംഭവത്തിന് സാക്ഷിയായ അശോക് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം