ഡല്‍ഹി: ഹരിയാനയിലെ വര്‍ഗ്ഗീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വിദ്വേഷ പ്രസംഗങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ് വി എന്‍ ഭട്ടി എന്നിവരുള്‍പ്പെട്ട രണ്ടംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
Also read : തൃശൂരില്‍ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; 50ഓളം പേര്‍ക്ക് പരിക്ക്
മുസ്ലിങ്ങളെ ബഹിഷ്‌കരിക്കണമെന്നായിരുന്നു വിശ്വ ഹിന്ദു പരിഷത്തും ബജ്റംഗ്ദളും നടത്തിയ പ്രതിഷേധ റാലിയിലെ മുദ്രാവാക്യം. ഇതിനെതിരെ കര്‍ശന നടപടിക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഡല്‍ഹിയിലെ മാധ്യമ പ്രവര്‍ത്തകനായ ഷഹീന്‍ അബ്ദുള്ള സുപ്രിംകോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ കക്ഷി ചേരാന്‍ സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടും അപേക്ഷ നല്‍കിയിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം