നെടുങ്കണ്ടം: മാവടിയില്‍ ഗൃഹനാഥന്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ നായാട്ടുസംഘം അറസ്റ്റില്‍. മാവടി സ്വദേശികളായ സജി, ബിനു എന്നിവരും മുനിയറ സ്വദേശിയായ വിനീഷുമാണ് അറസ്റ്റിലായത്. വന്യമൃഗത്തിന് നേരെ വെച്ച വെടി വീട്ടുകാരന് കൊണ്ടെന്നാണ് സംഘം പറഞ്ഞത്.
മൂന്ന് പ്രതികളെയും സ്ഥലത്തെത്തിച്ച് തെളിവെടുക്കും. പ്ലാക്കല്‍ വീട്ടില്‍ സണ്ണി(57)യാണ് മരിച്ചത്. ചൊവ്വാഴ്ച്ച രാത്രി 11.30 ഓടെയാണ് സംഭവം. വെടിയൊച്ച കേട്ട് മറ്റൊരു മുറിയില്‍ കിടക്കുകയായിരുന്ന ഭാര്യ സിനി നോക്കിയപ്പോള്‍ കിടക്കയില്‍ രക്തം വാര്‍ന്ന നിലയില്‍ സണ്ണിയെ കണ്ടെത്തുകയായിരുന്നു. വെടിയേറ്റാണ് മരിച്ചതെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.
മൃതദേഹത്തിന്റെ നെറ്റിയില്‍ തറച്ച നിലയില്‍ നാടന്‍ തോക്കില്‍ ഉപയോഗിക്കുന്ന തിരയ്ക്ക് സമാനമായ ലോഹ ഭാഗം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സണ്ണി കിടന്നുറങ്ങിയ കട്ടിലിന് അഭിമുഖമായുള്ള അടുക്കള വാതിലില്‍ നിന്നും തറച്ചു കയറിയ നിലയില്‍ അഞ്ച് തിരകള്‍ കണ്ടെത്തിയത്. ഇതോടെയാണ് പുറത്തു നിന്നുള്ളയാളാണ് വെടിയുതിര്‍ത്തതെന്ന നിഗമനത്തില്‍ പോലീസെത്തിയത്.
അടുക്കള വാതിലിന് അഭിമുഖമായുള്ള ഏലത്തട്ടകളിലും വെടികൊണ്ട പാടുകളുണ്ട്. നാടന്‍ തോക്ക് ഉപയോഗിച്ച് വീടിന് പുറത്തു നിന്നും വെടിവെച്ചതാണെന്ന് പോലീസ് നേരത്തേ തന്നെ മനസ്സിലാക്കിയിരുന്നു. കട്ടപ്പന ഡിെവെ.എസ്.പിയുടെ നേതൃത്വത്തില്‍ 50 അംഗ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി അന്വേഷണം ഊര്‍ജിതമാക്കിയത്. ഇതിന് പിന്നാലെയാണ് നായാട്ടുസംഘത്തെയും കസ്റ്റഡിയില്‍ എടുത്തത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം