കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിൽ പ്രതിയായ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കെ സുധാകരൻ നാളെ എൻഫോഴ്സ്മെന്റിന് മുന്നിൽ ഹാജരാകില്ല. ചോദ്യംചെയ്യലിനെത്തുന്നതിന് കൂടുതൽ സമയം തേടിയ സുധാകരൻ, ചൊവ്വാഴ്ച ഹാജരാകാമെന്നാണ് എൻഫോഴ്സ്മെന്റിനെ അറിയിച്ചത്. ഇക്കാര്യത്തിൽ ഇഡി തീരുമാനം പിന്നീട് അറിയിക്കും.
കേസിൽ നേരത്തെ കെ സുധാകരനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്ത വിട്ടയച്ചിരുന്നു. പരാതിക്കാർ മോൻസന് നൽകിയ 25 ലക്ഷം രൂപയിൽ പത്തുലക്ഷം കെ സുധാകരൻ കൈപ്പറ്റിയെന്ന് മോൻസന്റെ മുൻജീവനക്കാർ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
കേസിൽ മുൻ ഡിഐജി എസ് സുരേന്ദ്രനും ഇ ഡിക്ക് മുന്നിൽ ഹാജരാകില്ല. ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്ന് എസ് സുരേന്ദ്രൻ ഇ.ഡിയെ അറിയിച്ചു. ഇത് രണ്ടാമത്തെ പ്രാവശ്യമാണ് എസ് സുരേന്ദ്രനെ ഇ ഡി ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്.
പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാകും സുരേന്ദ്രനെ വീണ്ടും ചോദ്യം ചെയ്യുക. നേരത്തെ നോട്ടീസ് നൽകിയിരുന്നെങ്കിലും ചികിത്സയിലായതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് ഐ ജി ലക്ഷ്മൺ ഇ ഡിയെ അറിയിച്ചിരുന്നു.
അതേസമയം, മുൻ ഡിഐജി എസ് സുരേന്ദ്രനെ ഇന്ന് ഇ ഡി ചോദ്യം ചെയ്തു. ഉച്ചയോടെയാണ് എസ്. സുരേന്ദ്രൻ ഇഡിക്ക് മുന്നിൽ ഹാജരായത്. മോൻസൻ മാവുങ്കലുമായുള്ള സാമ്പത്തിക ഇടപാടിലെ കള്ളപ്പണ കേസിന്മേലാണ് നടപടി. മോൻസന്റെ അക്കൗണ്ടിൽ നിന്ന് മുൻ ഡിഐജി എസ് സുരേന്ദ്രന്‍റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് പല തവണയായി പണം എത്തിയതായി കണ്ടെത്തിയിരുന്നു. എന്നാൽ സാമ്പത്തിക ഇടപാടിൽ പങ്കില്ലെന്നാണ് ഡിഐജി മൊഴി നൽകിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം