കൊച്ചി: എറണാകുളം മഹാരാജാസ് കോളജിൽ കാഴ്ചപരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തിൽ കേസെടുക്കില്ലെന്ന് എറണാകുളം സെൻട്രൽ പൊലീസ്. പരാതിയില്ലെന്ന് അധ്യാപകൻ പൊലീസിന് മൊഴി നൽകി. ഇതോടെയാണ് കേസെടുക്കേണ്ടെന്ന് പൊലീസ് തീരുമാനിച്ചത്.
അതേസമയം, കോളജ് അധികൃതർ പൊലീസിൽ പരാതി നൽകിയിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന കോളേജ് കൗൺസിൽ യോഗത്തിന്റെ അടിസ്ഥാനത്തിലാണ് പരാതി നൽകിയത്. ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണ നിയമപ്രകാരം കേസെടുക്കണമെന്നായിരുന്നു ആവശ്യം.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ കോളജിൽ മൂന്നംഗ കമ്മിഷനെ നിയമിച്ചതായി പ്രിൻസിപ്പൽ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കോളജിലെ കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് ഫാസിൽ അടക്കം ആറ് വിദ്യാർഥികളെ സസ്പെന്‍ഡ് ചെയ്തിരുന്നു.
വിവാദമായ വീഡിയോയും പൊലീസ് വിശദമായി പരിശോധിച്ചിരുന്നു. നേരത്തെ ഇതുമായി ബന്ധപ്പെട്ട് പുറത്ത്‌നിന്ന് ഒരു നടപടിയോ അന്വേഷണമോ വേണ്ടയെന്ന് അധ്യാപകൻ അവശ്യപ്പെട്ടിരുന്നു.
അതേസമയം, സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള വിഡിയോ തെറ്റായി വ്യാഖ്യാനിച്ചു രാഷ്ട്രീയ വിരോധം തീർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുകയാണ് കെഎസ്‌യു പ്രതികരിച്ചു. സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് കെഎസ്‌യു പൊലീസിൽ പരാതി നൽകി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം