തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ നിൽക്കുന്ന സാഹചര്യത്തിൽ നടത്തിയ കർഷക ദിനാചാരണത്തിൽ മികച്ച കർഷകരെ ആദരിച്ചു. പരിപാടിയിൽ ബി പി കെ പി പ്രസിഡന്റ് വേണുഗോപാൽ ഉദ്‌ഘാടനം നിർവഹിച്ചു, കൃഷി ഓഫീസർ ഷീല റാണി സ്വാഗതം പറഞ്ഞു. രാമചന്ദ്രൻ അധ്യക്ഷനായിരുന്നു. കോട്ടയം കൃഷി ഡെപ്യൂട്ടി ഡയറക്ടർ ശോഭ പി പി അവാർഡുകൾ വിതരണം ചെയ്തു. സംസാരിച്ചു. കാർഷിക വികസന സമിതി അംഗങ്ങളായ കെ ഈ മണിയൻ, ജോയ് ചെത്തിയിൽ, മോഹനൻ, സിന്ധു, ജോസ് കുര്യൻ നമശിവയം, എന്നിവർ സംസാരിച്ചു.
മികച്ച ജൈവ കർഷകനായി രാധാകൃഷ്ണൻ നായർ, ലക്ഷ്മി നിവാസ് തിരഞ്ഞെടുക്കപ്പെട്ടു, മികച്ച കൃഷി കൂട്ടം ആയി ഉദയം കൃഷി കൂട്ടം തിരഞ്ഞെടുക്കപ്പെട്ടു. മികച്ച വനിതാ കര്ഷകയായി ഗീത പ്രമോദ് തിരഞ്ഞെടുക്കപ്പെട്ടു. മികച്ച വിദ്യാർത്ഥി കർഷകനായ ആദർശ് രമേശ് തിരഞ്ഞെടുക്കപ്പെട്ടു. മുതിർന്ന കര്ഷകയായി കുട്ടിയമ്മ മുണ്ടോടിത്തരയെ തിരഞ്ഞെടുത്തു. മികച്ച മട്ടുപ്പാവ് കൃഷിക്ക് ഗോപിനാഥൻ നായർ ചിത്തിറയെ തിരഞ്ഞെടുത്തു.മികച്ച സംഘ കൃഷിക്കായി റോയ്, മധു, വർഗീസ് എന്നിവരുടെ ഗ്രൂപ്പിനെ തിരഞ്ഞെടുത്തു.
Also read : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: ലഭിച്ചത് 10 നാമനിര്‍ദേശ പത്രികകള്‍; ജെയ്ക്കിനും ചാണ്ടി ഉമ്മനും അപരന്മാരില്ല
ഇതു കൂടാതെ ആത്മ കോട്ടയം മികച്ച അഗ്രിഗേഷൻ സെന്റർ ന്റെ അവാർഡ് പവിത്രൻ സാന്ദ്രലയത്തിനു ലഭിച്ചു. പരിപാടിയിൽ സൗജന്യമായി പച്ചക്കറി വിത്തുകൾ, തൈകൾ എന്നിവ വിതരണം ചെയ്തു. കർഷകർക്ക് 50% മുതൽ 80% വരെ സബ്സിഡിയിൽ കർഷികോപകരണങ്ങൾ വാങ്ങുന്നതിനുള്ള രജിസ്‌ട്രേഷനും നടന്നു. കൃഷി അസിസ്റ്റന്റ് മെയ് സൻ മുരളി നന്ദി പ്രകാശിപ്പിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം