കൊച്ചി: കോതമംഗലം വാരപ്പെട്ടിയില്‍ ആളപായങ്ങളുണ്ടായേക്കാമെന്ന് ചൂണ്ടിക്കാട്ടി കെഎസ്ഇബി ജീവനക്കാര്‍ വാഴകള്‍ വെട്ടിനശിപ്പിച്ച സംഭവത്തില്‍ കര്ഷകന് നഷ്ടപരിഹാരം കൈമാറി.മൂന്നരലക്ഷം രൂപയാണ് നഷ്ടപരിഹാരമായി നല്‍കിയത്. കോതമംഗലം എംഎല്‍എയായ ആന്റണി ജോൺ കര്‍ഷകനായ കാവുംപുറം തോമസിന് തുക കെെമാറി. സര്‍ക്കാര്‍ കര്ഷകനൊപ്പമാണെന്ന് എംഎല്‍എ പറഞ്ഞു.
ലൈനിന്റെ തകരാര്‍ പരിഹരിക്കുന്നതിന് വേണ്ടിയാണെന്നും ആളപായങ്ങൾ ഉണ്ടാകാൻ സാധ്യത ഉണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് യാതൊരു മുന്നറിയിപ്പുകളുമില്ലാതെ വൈദ്യുതി വകുപ്പ് ജീവനക്കാര്‍ വാഴകള്‍ വെട്ടിമാറ്റിയത്. തോമസിന്റെ 406 വാഴകളാണ് ജീവനക്കാർ വെട്ടിക്കളഞ്ഞത്. ഓണവിപണി മുന്നില്‍ കണ്ട് ഇറക്കിയ വിളവായിരുന്നെന്നും തനിക്ക് 4 ലക്ഷം രൂപയുടെ നഷ്ടമാണ് ഇതിലൂടെ സംഭവിച്ചതെന്നും കർഷകൻ തുടക്കത്തിൽ മാധ്യങ്ങളോട് പ്രതികരിച്ചിരുന്നു.
Also read : പുതുപ്പളളി ഉപതെരഞ്ഞെടുപ്പ്: ചാണ്ടി ഉമ്മൻ പത്രിക സമർപ്പിച്ചു
സംഭവം വിവാദമായതോടെ വിശദീകരണവുമായി കെഎസ്ഇബി രംഗത്തെത്തിയിരുന്നു. ഇടുക്കി കോതമംഗലം 220 കെവി ലൈന്‍ തകരാറിലായപ്പോള്‍ ഇത് പരിഹരിക്കുന്നതിന് വേണ്ടിയാണ് വാഴകൾ വെട്ടിയതെന്നായിരുന്നു കെഎസ്ഇബിയുടെ വിശദീകരണം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം