കോട്ടയം: പുതുപ്പളളി ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പാമ്പാടി ബിഡിഒ ഓഫീസില്‍ എത്തിയാണ് പത്രിക സമർപ്പിച്ചത്.
പിതാവ് ഉമ്മൻചാണ്ടിയുടെ കല്ലറ സന്ദർശിച്ച ശേഷമാണ് ചാണ്ടി ഉമ്മൻ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം വരണാധികാരിക്ക് മുമ്പിലെത്തി പത്രിക സമർപ്പിച്ചത്. ചാണ്ടി ഉമ്മന്റെ സഹോദരിമാരായ അച്ചു ഉമ്മനും മറിയ ഉമ്മനും സന്നിഹിതരായിരുന്നു.
Also read :ഉമ്മന് ചാണ്ടിയുടെ സ്തൂപം തകര്‍ത്ത കേസ്;സിഐടിയു ബ്രാഞ്ച് സെക്രട്ടറി പിടിയില്‍
നേതാക്കളായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎൽഎ, കൊടിക്കുന്നില്‍ സുരേഷ് എംപി, കെ.സി. ജോസഫ്, മോന്‍സ് ജോസഫ് എംഎൽഎ, കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, ജോഷി ഫിലിപ്പ് എന്നിവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു. അതേസമയം തെരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുക ചാണ്ടി ഉമ്മന് നൽകിയത് ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയുടെ മാതാവാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം