നെടുങ്കണ്ടം: ചെമ്മണ്ണാറിൽ തെരുവുനായ ആക്രമണത്തിൽ അഞ്ചുപേർക്ക് പരിക്ക്. രണ്ടു ദിവസത്തിനിടെ ഉടുമ്പഞ്ചോല താലൂക്കിൽ മാത്രം അഞ്ചു പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്. സ്കൂൾ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തെരുവുനായ കടിച്ചു പരിക്കേൽപ്പിച്ചു. ടൗണിൽ നിന്നിരുന്ന വയോധികനെയും തെരുവുനായ ആക്രമിച്ചു.
read more ഉമ്മന്‍ ചാണ്ടിയുടെ സ്തൂപം തകര്‍ത്ത കേസ്;സിഐടിയു ബ്രാഞ്ച് സെക്രട്ടറി പിടിയില്‍
ചെമ്മണ്ണാർ സെന്റ് സേവ്യേഴ്സ് സ്കൂൾ മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന അഞ്ചാം ക്ലാസുകാരനാണ് തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. കുട്ടിയുടെ ഇടുപ്പിനാണ് കടിയേറ്റത്. കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ അധ്യാപകരും വ്യാപാരികളും ചേർന്നാണ് നായയെ ഓടിച്ചത്.
കുട്ടിയെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. കുട്ടിയെ കൂടാതെ, ടൗണിൽ നിന്നിരുന്ന 72 കാരനായ മോഹൻദാസിനും തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റു. ഇയാളും നെടുങ്കണ്ടം ആശുപത്രിയിൽ ചികിത്സ തേടി.
1500 ഓളം കുട്ടികൾ പഠിക്കുന്ന സ്കൂൾ പരിസരത്ത് തെരുവുനായ ശല്യം രൂക്ഷമായതായി കാണിച്ച പഞ്ചായത്തിന് സ്കൂൾ അധികൃതർ മുമ്പ് പരാതി നൽകിയിരുന്നു. എന്നാൽ, ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ആരോപണമുയരുന്നുണ്ട്.