കേപ് വെർദെ: പടിഞ്ഞാറൻ ആഫ്രിക്കയിലെ കേപ് വെർദെ തീരത്ത് അഭയാർഥികൾ സഞ്ചരിക്കുകയായിരുന്നു ബോട്ട് തകർന്ന് അറുപതിലേറെ മരിച്ചു. 12നും 16നും ഇടയിൽ പ്രായമുള്ള കുട്ടികൾ ഉൾപ്പെടെ 38 പേരെ അപകടത്തിൽ നിന്ന് രക്ഷപ്പെടുത്തിയതായി യുഎൻ ഏജൻസിയായ ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ (ഐഒഎം) അറിയിച്ചു.
നൂറോളം പേർ ബോട്ട് യാത്രയിൽ ഉണ്ടായിരുനെന്നാണ് വിവരം. മരണപെട്ടവരിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടുന്നു. സെനഗൽ, സിയറ ലിയോൺ എന്നിവിടങ്ങളിൽ നിന്നെത്തിയവരാണ് ബോട്ടിലുണ്ടായിരുന്നത്. തിങ്കളാഴ്ച ബോട്ട് തകർന്ന നിലയിൽ കണ്ടെത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
Also read : ദേശീയപതാകയുടെ നിറത്തിൽ കോഴിയെ ചുട്ടു; മലയാളി യൂട്യൂബർക്കെതിരെ പരാതി
സെനഗലിൽ നിന്ന് സ്പാനിഷ് കനേറി ദ്വീപിലേക്ക് യാത്ര ചെയ്യുകയായിരുന്ന ബോട്ടാണ് തകർന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. 101 കുടിയേറ്റക്കാരുമായി ബോട്ട് ജൂലൈ പത്തിന് യാത്ര പുറപ്പെട്ടിരുന്നതായി സെനഗൽ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിക്കുന്നുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം