കേരള ഭാഗ്യക്കുറിയുടെ വ്യാജന്മാരെ തുരത്താൻ പുതിയ നീക്കവുമായി ലോട്ടറി വകുപ്പ്. തട്ടിപ്പുകൾക്ക് തടയിടുന്നതിന്റെ ഭാഗമായി അന്യഭാഷകളിൽ പരസ്യം ചെയ്യാനാണ് ലോട്ടറി വകുപ്പിന്റെ തീരുമാനം. കേരള മഹാലോട്ടറി, കേരള ലോട്ടറി എന്നീ പേരുകളിൽ നടക്കുന്ന അനധികൃത ഓൺലൈൻ വിൽപ്പന തടയാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തമിഴ്, ഹിന്ദി, ബംഗാളി, ഒറിയ, അസാമീസ് എന്നീ ഭാഷകളിലാണ് പരസ്യങ്ങൾ ചെയ്യുക.
അന്യഭാഷകളിൽ തയ്യാറാക്കിയിട്ടുള്ള പരസ്യങ്ങൾ കേരളത്തിലെ ലോട്ടറി ഏജൻസികൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ അടുത്തയാഴ്ച മുതൽ പരസ്യപ്പെടുത്തും. റേഡിയോ പ്രക്ഷേപണവും ഉണ്ടായിരിക്കുന്നതാണ്. നിലവിൽ, കേരള ഭാഗ്യക്കുറിക്ക് ഓൺലൈൻ വിൽപ്പന ഇല്ല. മറ്റ് സംസ്ഥാനങ്ങളിൽ കേരള ഭാഗ്യക്കുറിക്ക് വലിയ സ്വാധീനം ഉള്ളതിനാൽ തട്ടിപ്പ് സംഘങ്ങൾ ഇത് മുതലെടുക്കുന്നുണ്ട്. ഉത്തരേന്ത്യൻ ലോബികളാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്.
കേരള ഭാഗ്യക്കുറി എന്ന് തോന്നിപ്പിക്കുന്ന ലോട്ടറിയുടെ സ്കാൻ ചെയ്ത ചിത്രം വാട്സ്ആപ്പ്, ഫേസ്ബുക്ക്, ടെലഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകൾ വഴി ആവശ്യക്കാർക്ക് അയച്ചാണ് തട്ടിപ്പ്. ഇത്തരത്തിൽ ടിക്കറ്റ് വാങ്ങുന്നവർക്ക് വ്യാജമായ വെബ്സൈറ്റിന്റെ ലിങ്കും അയക്കുന്നതാണ്.
ഈ ലിങ്കിൽ കയറുമ്പോൾ ലോട്ടറിയുടെ സമ്മാനാർഹമായ നമ്പറുകൾ പത്രത്തിൽ വരുന്നതുപോലെയുള്ള ചിത്രം ദൃശ്യമാകും. ഇതിൽ ലോട്ടറി വാങ്ങിയവരുടെ നമ്പറും ഉൾപ്പെടുത്തുന്നതാണ്. സമ്മാനത്തിന് അർഹമായി എന്ന് കബളിപ്പിച്ച ശേഷം 2,500 രൂപ നികുതിപ്പണമായി ഈടാക്കിയാണ് തട്ടിപ്പ്. സമ്മാനത്തുക കൈപ്പറ്റാൻ ശ്രമിക്കുമ്പോഴാണ് ഭൂരിഭാഗം ആളുകളും തട്ടിപ്പിന് ഇരയായ വിവരം മനസിലാക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം