മിഥുൻ മാനുവൽ തോമസിന്റെ സംവിധാനത്തിൽ ജയറാം നായകനായെത്തുന്ന ചിത്രം ‘അബ്രഹാം ഓസ്ലർ’ അണിയറയിലാണ്. അതിഥി വേഷത്തിൽ മമ്മൂട്ടി കൂടി എത്തുന്നതോടെ ഡബിൾ ഹൈപ്പിലാണ് സിനിമയുള്ളത്. കഥയിൽ നിർണ്ണായകമായ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. വീണ്ടും പൊലീസ് വേഷത്തിലേക്ക് മടങ്ങുകയാണ് താരം.
താടിയുള്ള ലുക്ക് ആണ് സിനിമയിൽ മമ്മൂട്ടിക്ക്. 15 മിനിറ്റ് ദൈർഘ്യം മാത്രമാണ് മമ്മൂട്ടി കഥാപാത്രത്തിനുള്ളത്. ഓസ്ലറിന്റെ സെറ്റിലെത്തിയ താരത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.
ഡിസിപി അബ്രഹാം ഓസ്ലർ എന്ന കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിക്കുന്നത്. അർജുൻ അശോകൻ, ജഗദീഷ്, സായ്കുമാർ, ദിലീഷ് പോത്തൻ, അനശ്വര രാജൻ, സെന്തിൽ കൃഷ്ണ, ആര്യ സലിം തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
രാഹുൽ സദാശിവൻ രചനയും സംവിധാനവും നിർവഹിക്കുന്ന സിനിമയും അണിയറയിലാണ്. അർജുൻ അശോകൻ നായകനാകുന്ന ചിത്രത്തിൽ മമ്മൂട്ടി പ്രതിനായകനാണ്. ഹൊറർ ഴോണറിലുള്ളതാണ് സിനിമ. അതേസമയം, മമ്മൂട്ടിയെ നായകനാക്കി റോബി വർഗീസ് രാജ് സംവിധാനം ചെയ്യുന്ന ‘കണ്ണൂർ സ്ക്വാഡ്’ ഒക്ടോബറിൽ റിലീസ് ചെയ്യും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം