തിരുവനന്തപുരം: തനിക്കെതിരായ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണം തള്ളി മാത്യു കുഴൽനാടൻ എംഎൽഎ . അതോടൊപ്പം ആദായനികുതി രേഖകൾ പുറത്തുവിട്ടു. ഇത്തരത്തിലുള്ള ആരോപണം സി പി എം ഉന്നയിക്കുന്നത് അദ്ധ്വാനത്തിന്റെ വില അറിയാത്തതിനാലാണെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
Also read : പുതുപ്പള്ളി തെരഞ്ഞെടുപ്പ് ചൂടിലേക്ക്; ജെയ്ക് സി തോമസ് നാമനിർദേശ പത്രിക സമർപ്പിച്ചു
കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണം അഭിഭാഷക സ്ഥാപനത്തെ പ്രതിസന്ധിയിലാക്കിയെന്നും അദ്ദേഹം പറഞ്ഞു. തന്റെ സ്ഥാപനത്തിന്റെ എല്ലാ രേഖകളും പുറത്തുവിടാമെന്ന് പറഞ്ഞ അദ്ദേഹം മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ ആദായ നികുതി രേഖകൾ പുറത്തുവിടാൻ തയ്യാറുണ്ടോയെന്നും ചോദിച്ചു. വിശ്വാസ്യത ചോദ്യം ചെയ്താൽ സഹിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം