കൊല്ലം: സമൂഹ മാധ്യമങ്ങളിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്ന നടന്‍ ടൊവിനോ തോമസിന്റെ പരാതിയില്‍ കൊല്ലം സ്വദേശിയുടെ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്‍സ്റ്റഗ്രാമിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് പരാതി. ഫോണിലെ വിവരങ്ങള്‍ വിശദമായി പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.
സൈബര്‍ പൊലീസിന്റെ സഹായത്തോടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലെ വിവരങ്ങള്‍ നേരത്തെ പൊലീസ് ശേഖരിച്ചിരുന്നു. മൊബൈല്‍ ഫോണിന്റെ ഉടമയെ ഉടന്‍ ചോദ്യംചെയ്തേക്കും.തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ വന്ന് പതിവായി അധിക്ഷേപിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്ന ഉപയോക്താവിനെതിരെയാണ് ടൊവിനോ പരാതി നല്‍കിയത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. പരാതി അന്വേഷിക്കാന്‍ ഡി.സി.പി പനങ്ങാട് പൊലീസിനോട് ആവശ്യപ്പെട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം