കോഴിക്കോട്: മുക്കം മണാശേരിയില്‍ കാര്‍ ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. മലയമ്മ സ്വദേശി ഒറവ കുന്നുമ്മല്‍ ഗണേശൻ (48) ആണ് മരിച്ചത്.
ചൊച്ചാഴ്ച ഉച്ചയ്ക്ക് രണ്ടര മണിയോടെ മണാശ്ശേരി സ്കൂളിന് സമീപത്താണ് അപകടം നടന്നത്. മുക്കത്തു നിന്നും മണാശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന ഗണേശന്റെ ബൈക്കിനു പുറകില്‍ സ്വിഫ്റ്റ് കാര്‍ ഇടിക്കുകയായിരുന്നു. തുടർന്ന്, ബൈക്കിനെ ഇടിച്ചിട്ട കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു. പരിക്കേറ്റ ഗണേശനെ നാട്ടുകാര്‍ ചേര്‍ന്ന് മണാശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നാട്ടുകാര്‍ വിവരമറിച്ചതിന് തുടര്‍ന്ന്, മുക്കം പൊലീസ് നടത്തിയ അന്വേഷണത്തില്‍ കാര്‍ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വെള്ളരിശ്ശേരി സ്വദേശി മുഹമ്മദ് വാജിദ് എന്നയാളുടെ ഉടമസ്ഥതയിലുള്ള കാറാണ് ഇടിച്ചത്. എന്നാല്‍, പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല.
സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ചാത്തമംഗലം പഞ്ചായത്തിലെ ചിറ്റാലിപിലാക്കല്‍ വെള്ളലശ്ശേരി റോഡിലെ കുറ്റികുളത്തിന് സമീപം ഉപേക്ഷിച്ച നിലയില്‍ കാര്‍ കണ്ടെത്തിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം