സൂപ്പർസ്റ്റാർ രജനികാന്ത്. ആ പേരിനു ഇന്നും ആരവങ്ങൾ ഏറെയാണ് ഇന്ത്യയിൽ മാത്രമല്ല പുറം രാജ്യങ്ങളിലും രജനി കാനത്തിന് ആരാദക്കൂട്ടം ഏറെയുണ്ട് . അങ്ങനെയുള്ള ഒരു ആരാധകനാണ് തന്റെ പ്രിയ താരത്തെ കാണുവാൻ ആയി 55 ദിവസങ്ങളോളം നടന്നു ചൈനയിൽ നിന്ന് വന്നത്.
இந்த இளைஞர் சென்னையில் இருந்து மகாவதார் பாபாஜி குகைக்கு 55 நாட்கள் நடந்து சென்று நம் அன்புத் தலைவர் @rajinikanth அவர்களை சந்தித்தார்.
தலைவர் அவருக்கு பண உதவி செய்தார். மேலும் குளிர்ந்த காலநிலையில் ஒரு மரத்தடியில் தூங்கிக் கொண்டிருந்த அவரை இப்போது ஒரு சன்யாசியுடன் ஒரு சிறிய… pic.twitter.com/J5dR6gfm24
— Ra.Arjunamurthy | ரா.அர்ஜூனமூர்த்தி (@RaArjunamurthy) August 15, 2023
null
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. നെൽസൺ സംവിധാനം ചെയ്ത് രാജികന്ത് നായകനായ ജെയ്ലർ എന്ന സിനിമ ബോക്സ് ഓഫിസിൽ വമ്പൻ വിജയമായി മുന്നേറുമ്പോൾ ഹിമാലയനിൽ ആത്മീയ യാത്രയിൽ ആയിരുന്നു നടൻ രജനികാന്ത്.
இன்று மகாவதார் பாபாஜி குகைக்கு இரண்டு மணி நேரத்திற்கு மேல் மலையேறி நம் அன்புத் தலைவர் @rajinikanth அவர்கள் தியானம் செய்தார்!
49 ஆண்டுகளுக்கு முன் இந்த ஆகஸ்ட் 15ஆம் நாள் அவரது முதல் திரைப்படம் அபூர்வ ராகம் வெளியானது குறிப்பிடத்தக்கது. pic.twitter.com/Bfg4tR7SD8
— Ra.Arjunamurthy | ரா.அர்ஜூனமூர்த்தி (@RaArjunamurthy) August 15, 2023
ഇതിനിടയിൽ ഉത്തരാഖണ്ഡിലെ ബാബ്ജി ഗുഹയ്ക്കടുത്തുവെച്ചാണ് ആരാധകനും സൂപ്പർതാരവും കണ്ടുമുട്ടിയത്. ഇവിടത്തെ പ്രാർത്ഥനയ്ക്ക് ശേഷം പുറത്തിറങ്ങിയപ്പോളാണ് ആരാധകനെ രജനികാന്ത് കണ്ടത്. ഏതാണ്ട് 55 ദിവസമെടുത്താണ് ഇയാൾ ചെന്നൈയിൽ നിന്ന് താരത്തെ കാണാൻ ഉത്തരാഖണ്ഡിലെത്തിയത്.തണുത്ത കാലാവസ്ഥയിൽ മരച്ചുവട്ടിലാണ് ആ ചെറുപ്പക്കാരൻ കിടന്നിരുന്നതെന്ന് അറിഞ്ഞപ്പോൾ ഒരു സന്യാസിക്കൊപ്പം യുവാവിനെ പറഞ്ഞയയ്ക്കുകയും സാമ്പത്തിക സഹായം നൽകുകയും ചെയ്തു. ആരാധകനെ ചേർത്തുപിടിച്ച് സൂപ്പർതാരം പകർത്തിയ ചിത്രം ഇപ്പോൾ വൈറലാണ്.
ചന്ദ്രനിലേക്ക് അടുത്ത് ചന്ദ്രയാന്‍-3; പേടകത്തിന്റെ അവസാന ഭ്രമണപഥം താഴ്ത്തലും വിജയകരം
റിഷികേശ്, ബദ്രിനാഥ്, ദ്വാരക, ബാബ്ജി ഗുഹ എന്നിവിടങ്ങളിലാണ് ആത്മീയയാത്രയുടെ ഭാഗമായി രജനികാന്ത് പോയത്. ആത്മീയ ഗുരുക്കന്മാരുടെ അനുഗ്രഹം തേടി സ്വാമി ദയാനന്ദ സരസ്വതി ആശ്രമത്തിലേക്കായിരുന്നു രജനി ആദ്യം എത്തിയത്. ആത്മീയ പ്രഭാഷണങ്ങൾ ശ്രവിച്ച അദ്ദേഹം ആശ്രമത്തിലുള്ളവർക്കായി പ്രത്യേക പ്രഭാഷണവും നടത്തി.
അതേസമയം രജനികാന്ത് നായകനായ ജയിലറിന് ഇന്ത്യയെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്ന് ആവേശോജ്വലമായ സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അഞ്ച് ദിവസംകൊണ്ട് 350 കോടിയാണ് ചിത്രം ആഗോളതലത്തിൽ വാരിക്കൂട്ടിയത്. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാൽ, ശിവരാജ്കുമാർ, വിനായകൻ, വസന്ത് രവി, ജാക്കി ഷ്റോഫ്,സുനിൽ, തമന്ന, രമ്യാകൃഷ്ണൻ, മിർണ മേനോൻ എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം