ഏരിസ് എന്നറിയപ്പെടുന്ന കോവിഡിന്റെ ഇജി 5.1 വകഭേദത്തിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ഡോക്ടര്‍മാര്‍ നിർദേശിക്കുന്നു. ഓഗസ്‌റ്റ് 9ന് വകഭേദങ്ങളുടെ(വേരിയന്റ് ഓഫ് ഇന്ററസ്റ്റ്) പട്ടികയിലേക്ക് ഇജി 5.1 നെ ലോകാരോഗ്യ സംഘടന ഉൾപ്പെടുത്തിയിരുന്നു. ഇന്ത്യയിൽ ഒരു കേസ് മാത്രമേ ഏരിസിന്റെതായി ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളു.മെയ് 10ന് മഹാരാഷ്ട്രയില്‍ നിന്നാണ് ഇന്ത്യയിലെ ഏരിസ് കേസ് റിപ്പോർട്ട് ചെയ്തത്.ഇതിനു ശേഷം രാജ്യമെമ്പാടും നിന്ന് 335 സാംപിളുകള്‍ ശേഖരിച്ചെങ്കിലും ഒന്നു പോലും പോസിറ്റീവായി കാണപ്പെട്ടിട്ടില്ല.കുറഞ്ഞ തീവ്രതയും മിതമായ വളര്‍ച്ച സാധ്യതകളും ആന്റിബോഡികളെ വെട്ടിച്ച് രക്ഷപ്പെടാന്‍ മിതമായ ശേഷിയും മാത്രമാണ് ഏരിസ് പ്രകടിപ്പിക്കുന്നതെങ്കിലും മാസ്ക് പോലുള്ള സുരക്ഷ മുൻകരുതലുകൾ എടുക്കുന്നത് നന്നായിരിക്കുമെന്ന് ഡോക്ടർമാർ പറയുന്നു.
എക്‌സ്‌ബിബി 1.9.2 വകഭേദത്തിന്റെ തുടര്‍ച്ചയായി പരിണാമം സംഭവിച്ചെത്തിയ വകഭേദമാണ് ഇജി 5.1. ഇതിന്റെ സ്‌പൈക് അമിനോ ആസിഡ് പ്രൊഫൈലിന് എക്സ്ബിബി 1.5വുമായി സാമ്യമുണ്ട്.ഫെബ്രുവരി 17ന് ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഈ വകഭേദം ജൂലൈ 19ന് നിരീക്ഷിക്കപ്പെടുന്ന കോവിഡ് വകഭേദമയി പ്രഖ്യാപിച്ചു.ഇന്ത്യയില്‍ എക്‌സ്‌ബിബി വകഭേദം മൂലം ഏപ്രില്‍ 2023നുണ്ടായ ചെറിയ കോവിഡ് തരംഗത്തിനു ശേഷം കേസുകള്‍ കുറഞ്ഞു വരുകയാണ്.എക്‌സ്‌ബിബിക്ക് മുന്‍പ് ബിഎ.5, ബിഎ.2 വകഭേദങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.
Also Read;വെള്ളച്ചാട്ടത്തില്‍ വച്ച് സ്ത്രീകളെ കയറിപ്പിടിച്ച സംഭവം; പ്രതിയായ പൊലീസുകാരനെതിരെ കൂടുതല്‍ പരാതികള്‍
കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ഏറ്റവും ഫലപ്രദമായി കാണപ്പെട്ടത് മാസ്‌കുകളും സാമൂഹിക അകലവും കൈ ശുചിയാക്കലുമാണ്. ഏരിസ് തൽകാലം ഭീഷണിയല്ലെങ്കിലും ജാഗ്രത കൈവെടിയരുതെന്നാണ് ആരോഗ്യ പ്രവർത്തകർ നൽകുന്ന നിർദേശം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം