കൊച്ചി: വെള്ളച്ചാട്ടത്തില്‍ വച്ച് സ്ത്രീകളെ കയറിപ്പിടിച്ച സംഭവത്തില്‍ പൊലീസുകാരനെതിരെ കൂടുതല്‍ പരാതികള്‍. വെള്ളച്ചാട്ടത്തില്‍ വച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും മൂവാറ്റുപുഴ സ്റ്റേഷനിലെ പൊലീസുകാരന്‍ പരീത് അപമാനിച്ചു. കുട്ടിയുടെ അമ്മ ഇക്കാര്യം ചോദ്യം ചെയ്തു. ഇതിന് പിന്നാലെയാണ് കൂടുതല്‍ സ്ത്രീകളെ ഇയാള്‍ ലൈംഗികമായി അപമാനിച്ചത്.
പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ജാമ്യമില്ലാ വകുപ്പുകാരമാണ് പൊലീസുകാരനെതിരെ കേസെടുത്തത്. വെള്ളച്ചാട്ടത്തില്‍ കുളിക്കാന്‍ ഇറങ്ങിയ സ്ത്രീകളോടാണ് പൊലീസുകാര്‍ അപമര്യാദയായി പെരുമാറിയത്. പിന്നാലെ മൂവാറ്റുപുഴ സ്റ്റേഷനിലെ രണ്ടു പോലീസുകാരെ വെള്ളച്ചാട്ടത്തില്‍ എത്തിയവര്‍ തടഞ്ഞുവെച്ചു. ഇവരെ രാമമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം