തിരുവനന്തപുരം; തിരുവനന്തപുരത്ത് കല്യാണം നടത്തിക്കൊടുത്തതിന്റെ ബ്രോക്കർ ഫീസ് ചോദിച്ച ബ്രോക്കറുടെ തല അടിച്ചുപൊളിച്ച് സഹോദരങ്ങൾ. കേസിൽ അരിവാളം സ്വദേശികളായ ഷക്കീർ,റിബായത്ത്,നാസ് എന്നിവരെ പോലീസ് പിടികൂടി.
റിബായത്തിന്റെ മകന്റെ കല്യാണമാണ് റീസൽ ഇടനില നിന്ന് നടത്തിക്കൊടുത്തത്. ഇതിന്റെ ബ്രോക്കർ ഫീസ് റീസൽ ചോദിച്ചു. എന്നാൽ ഷക്കീറും റിബാത്തും നാസും ഇത് നൽകാൻ തയ്യാറായില്ല. തുടർന്ന് വാക്കു തർക്കമുണ്ടാവുകയും റീസലിന്റെ തല ഇവർ അടിച്ചുപൊട്ടിക്കുകയുമായിരുന്നു.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ റീസൽ ആശുപത്രിയിൽ ചികിത്സയിലാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം