11 വര്‍ഷത്തെ ഇടവേളക്ക് ശേഷം ആസിഫ് അലിയും നിഷാനും വീണ്ടും ഒന്നിക്കുന്നു. ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന ‘കിഷ്‌കിന്ധാകാണ്ഡം’ എന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിക്കുന്നത്. ചിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള വേഷമാണ് നിഷാന്റേത്.
താരത്തെ വീണ്ടും മലയാള സിനിമയില്‍ സജീവമാക്കാന്‍ വഴിയൊരുക്കുന്നതാണ് ഇതിലെ കഥാപാത്രമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. ചെര്‍പ്പുളശ്ശേരിയിലെ വെള്ളിനേഴിയിലുള്ള ഒളപ്പമണ്ണ മനയിലായിരുന്നു ആസിഫ് അലിയുമൊത്തുള്ള നിഷാന്റെ രംഗങ്ങള്‍ ചിത്രീകരിച്ചത്. ഇരുവരും ഗാഢാലിംഗനം ചെയ്താണ് ദീര്‍ഘ കാലത്തിന് ശേഷമുള്ള കണ്ടുമുട്ടലിന്റെ സന്തോഷം പങ്കിട്ടത്.’ഋതു’
ശ്യാമപ്രസാദിന്റെ ‘ഋതു’ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. ഋതുവിലൂടെയാണ് ആസിഫ് അലിയുടെ മലയാള സിനിമയിലേക്കുള്ള കടന്നുവരവ്. ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മിക്കുന്ന ‘കിഷ്‌കിന്ധാകാണ്ഡം’ എന്ന ചിത്രത്തില്‍ അപര്‍ണ ബാലമുരളി, വിജയരാഘവന്‍, ജഗദീഷ്, നിഴല്‍കള്‍ രവി, മേജര്‍ രവി, വൈഷ്ണവിരാജ്, കൃഷ്ണന്‍ ബാലകൃഷ്ണന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. രാഹുല്‍ രമേശാണ് തിരക്കഥയും ഛായാഗ്രഹണവും ഒരുക്കുന്നത്. ഇ.എസ് സൂരജ് എഡിറ്റിങ്ങും സജീഷ് താമരശ്ശേരി കലാസംവിധാധവും നിര്‍വഹിക്കുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം