സുല്‍ത്താന്‍ബത്തേരി: വയനാട്ടില്‍ ബൈക്ക് യാത്രികര്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം. മുത്തങ്ങ-ബന്ദിപ്പൂര്‍ വനപാതയിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. രാവിലെ എട്ട് മണിയോടെയാണ് സംഭവം. ആനയുടെ ആക്രമണത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് കര്‍ണാടക സ്വദേശികള്‍. ബൈക്കിന് പുറകെ ആന പായുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്.
കര്‍ണാടക സ്വദേശി ഓടി രക്ഷപ്പെട്ട് കാറില്‍ കയറുന്നതിന്റെ ദൃശ്യം കോട്ടക്കല്‍ സ്വദേശി നാസറാണ് പകര്‍ത്തിയത്. ഹൈദരാബാദിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു ആക്രമണം. നിലത്ത് വീണ ബൈക്ക് യാത്രക്കാര്‍ ഉയര്‍ത്തുകയായിരുന്നു. ഇതിനിടെ കാട്ടാന കുതിച്ചെത്തി. ഹോണ്‍ അടിച്ചതിനെ തുടര്‍ന്നാണ് ആന വരുന്ന വിവരം ഇവര്‍ അറിഞ്ഞതെന്നും നാസര്‍ പറഞ്ഞു. ആനയെ കണ്ട യുവാക്കളില്‍ ഒരാള്‍ ഓടി മറ്റൊരു കാറില്‍ കയറി. രണ്ടാമന്‍ ബൈക്കില്‍ തന്നെ പാഞ്ഞു പോകുകയും ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















