തൊടുപുഴ: ചിന്നക്കനാലില്‍ ഭൂമിയും വീടും ഉണ്ടെന്ന് സ്ഥിരീകരിച്ച് മാത്യു കുഴല്‍ നാടന്‍ എംഎല്‍എ. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. നികുതിവെട്ടിപ്പ് നടത്തിയിട്ടില്ല. സിപിഎമ്മിന്റെ മുഴുവന്‍ ആരോപണങ്ങള്‍ക്കും നാളെ മറുപടി പറയുമെന്നും മാത്യുകുഴല്‍നാടന്‍ പറഞ്ഞു.ആരോപണങ്ങള്‍ വ്യക്തമായി മനസ്സിലാക്കിയ ശേഷമേ പ്രതികരിക്കൂ.
ഭൂമി ഉണ്ടെന്ന കാര്യം തെരഞ്ഞെടുപ്പ് കാലത്ത് വ്യക്തമാക്കിയതാണ്. ഒരു ആരോപണത്തില്‍ നിന്നും ഒളിച്ചോടില്ല. എന്നാല്‍ മാധ്യമസൃഷ്ടിയാണെന്നും പറയില്ല. പിന്നില്‍ രാഷ്ട്രീയ അജണ്ട ആണോ എന്ന് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും ആരോപണങ്ങള്‍ പഠിച്ചശേഷം മുഴുവന്‍ കാര്യങ്ങള്‍ക്കും മറുപടി പറയുമെന്നും മാത്യു കുഴല്‍നാടന്‍ കൂട്ടിച്ചേര്‍ത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം