ഉത്തര്‍പ്രദേശിൽ : യുപിയിലെ ഷാജഹാന്‍പൂരില്‍ തിങ്കളാഴ്ച മകളെ തോളിലേറ്റി നടന്നയാളെ സമീപത്ത് നിന്ന് വന്ന അക്രമകാരികൾ വെടിവെച്ചു വീഴ്ത്തി. ആക്രമണത്തില്‍ ഒപ്പമുണ്ടായിരുന്ന മകള്‍ അത്ഭുതകരമായി രക്ഷപെട്ടു. എന്നാല്‍ അച്ഛന്റെ നില ഗുരുതരമായി തുടരുകയാണ്.
സിസിടിവി ദൃശ്യങ്ങളില്‍ വെടിയേറ്റയാൾ റോഡിലൂടെ നടന്നുപോകുന്നതായി കാണാം. തുടർന്ന് എതിര്‍ ദിശയിൽ നിന്ന് വന്നയാൾ തോക്ക് എടുത്ത് അടുത്ത് നിന്ന് വെടിവയ്ക്കുന്നതായി കാണാം. ഉടന്‍ തന്നെ വെടിയേറ്റ പിതാവും കൂടെ ഉണ്ടായിരുന്ന മകളും താഴെ വീണു. അക്രമി ഒപ്പമുണ്ടായിരുന്ന രണ്ടുപേരെയും കയറ്റി ബൈക്കില്‍ കയറി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപെടുകയായിരുന്നു.
Also read : തിരുവനന്തപുരത്ത് യുവാവ് ബ്ലേഡു കൊണ്ട് കഴുത്തറുത്ത് ജീവനൊടുക്കി
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗുഫ്രാനും നദീമുമാണ് അറസ്റ്റിലായത്. മൂന്നാം പ്രതിയായ താരിഖിനെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.
ഷാജഹാന്‍പൂരിലെ തന്റെ തറവാട്ടുവീട് സന്ദര്‍ശിക്കാനെത്തിയ ഷോയിബ് എന്ന 30 വയസുകാരനായ വ്യാപാരിയാണ്. പ്രതികളിലൊരാള്‍ വെടിയേറ്റ ഷോയിബിന്റെ ബന്ധുവാണെന്നും വ്യക്തിവൈരാഗ്യമാണ് കൊലപാതത്തിലേക്ക് നയിച്ചതെന്നുമാണ് പോലീസ് പറയുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം