തൃശൂര്‍: തൃശൂര്‍ ചേറ്റുപുഴയില്‍ യുവാവിന്റെ മരണം വാഹനാപകടമല്ല, കൊലപാതകമാണെന്ന് പൊലീസ്. സഹോദരന്റെ മര്‍ദനമേറ്റ് അരിമ്പൂര്‍ സ്വദേശി ഷൈനാണ് കൊല്ലപ്പെട്ടത്. സഹോദരനെ ഹെല്‍മെറ്റുകൊണ്ട് തലയ്ക്കടിച്ച് കൊന്ന ശേഷം വാഹനാപകടമാക്കി മാറ്റാനായിരുന്നു ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് ഇളയ സഹോദരന്‍ ഷെറിനെയും സുഹൃത്ത് അരുണിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെ ചേറ്റുപുഴ റോഡില്‍ വച്ചായിരുന്നു സംഭവം. തൃശൂര്‍ ശക്തന്‍ നഗറിലുള്ള ബാറില്‍ നിന്ന് മദ്യപിച്ചശേഷം സഹോദരങ്ങളും സുഹൃത്തും ബൈക്കില്‍ അരിമ്പൂര്‍ ഭാഗത്തേക്ക് വരികയായിരുന്നു. വഴിയില്‍ വച്ച് ബൈക്കിലെ പെട്രോള്‍ തീര്‍ന്നു. ഇതിനെചൊല്ലി സഹോദരങ്ങളായ ഷെറിനും ഷൈനും തമ്മില്‍ വാക്കേറ്റം ഉണ്ടായി. അതിനിടെ കൈയിലുണ്ടായിരുന്ന ഹെല്‍മെറ്റ് ഉപയോഗിച്ച് ഷൈന്‍ ഷെറിന്റെ തലയ്ക്കടിക്കുകയായിരുന്നു.
Also read : തിരുവനന്തപുരത്ത് യുവാവ് ബ്ലേഡു കൊണ്ട് കഴുത്തറുത്ത് ജീവനൊടുക്കി
ഷെറിന്‍ മരിച്ചെന്ന് മനസിലാക്കിയ ഷൈനും അരുണും ചേര്‍ന്ന് ആംബുലന്‍സ് വിളിച്ചുവരുത്തുകയും ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. തലയ്ക്ക് ഏറ്റ പരിക്ക് വാഹനാപകടത്തില്‍ സംഭവിച്ചതാണെന്ന് ഡോക്ടറെ അറിയിക്കുകയും ചെയ്തു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഫോറന്‍സിക് സര്‍ജന് തോന്നിയ സംശയം പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് പൊലീസ് സഹോദരനെയും സുഹൃത്തിനെയും ചോദ്യം ചെയ്തതോടയൊണ് കൊലപാതകമാണെന്ന വിവരം പുറത്തറിഞ്ഞത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം