കുമളി: ഏലത്തോട്ടത്തിൽ നിന്ന് തൊഴിലാളികളുമായി മടങ്ങിപ്പോയ വാഹനത്തിലെ ഡ്രൈവർക്കും തൊഴിലാളി സ്ത്രീക്കും മർദനമേറ്റ സംഭവത്തിൽ നാലുപേർ പൊലീസ് പിടിയിൽ. ചക്കുപ്പള്ളം സ്വദേശികളായ ബിജു ജോസഫ് (39), സന്തോഷ് (49), രഞ്ജിത് എന്ന രാജൻ (38), ലിജോ എന്ന കുഞ്ഞപ്പൻ (40) എന്നിവരാണ് പിടിയിലായത്. കുമളി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
കുമളി ചക്കുപള്ളം കങ്കിരിപ്പെട്ടി ഭാഗത്ത് ഞായറാഴ്ച വൈകീട്ട് 4.30ഓടെയാണ് സംഭവം. തൊഴിലാളികളുമായി വന്ന ജീപ്പ് ചക്കുപള്ളം സ്വദേശികളുടെ കാറിൽ തട്ടിയതിനെ തുടർന്ന വാക്തർക്കത്തിനിടെയാണ് വാഹനത്തിലെ ഡ്രൈവർ ഗിരീഷ്, തൊഴിലാളികളായ മീന, ശകുന്തള എന്നിവർക്ക് മർദനമേറ്റത്.
തേനി ഉത്തമപാളയം കെജിപ്പെട്ടി സ്വദേശിനിയായ മീനയുടെ പരാതിയിലാണ് കുമളി പൊലീസ് കേസെടുത്തത്. കുമളി ഇൻസ്പെക്ടർ ടി.ഡി. സുനിൽകുമാറും സംഘവും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം