തിരുവനന്തപുരം: കഠിനംകുളത്ത് കുടുംബ വഴക്കിനിടെ മത്സ്യത്തൊഴിലാളി കുത്തേറ്റ് മരിച്ച കേസിലെ പ്രതിയെ റിമാന്‍ഡ് ചെയ്തു. മത്സ്യത്തൊഴിലാളിയായ കഠിനംകുളം ശാന്തിപുരം റീനു ഹൗസില്‍ റിച്ചാര്‍ഡ് (52) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ റിച്ചാര്‍ഡിന്റെ ഭാര്യാസഹോദരിയുടെ മകന്‍ സനില്‍ ലോറന്‍സിനെയാണ് പൊലീസ് പിടികൂടിയത്.
ഞായറാഴ്ച ഉച്ചയ്ക്ക് 3.30ന് റിച്ചാര്‍ഡിന്റെ വീടിനു മുന്നില്‍ വച്ചാണ് സംഭവം. കുടുംബ പ്രശ്‌നവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിലെ വാക്കേറ്റം അടിപിടിയായി മാറുകയായിരുന്നു. ഇതിനിടെ സനില്‍ കൈയില്‍ കരുതിയിരുന്ന കത്തി കൊണ്ട് റിച്ചാര്‍ഡിന്റെ നെഞ്ചില്‍ കുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ റിച്ചാര്‍ഡ് വഴിയില്‍ കുഴഞ്ഞ് വീണു. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും കഴക്കൂട്ടത്ത സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
read more സൈനിക ബഹുമതികള്‍ പ്രഖ്യാപിച്ചു; നാലുപേര്‍ക്ക് കീര്‍ത്തിചക്ര, 11 പേര്‍ക്ക് ശൗര്യചക്ര
റിച്ചാര്‍ഡിന്റെയും മകന്റെയും പ്രത്യാക്രമണത്തില്‍ സനിലിനും പരുക്കേറ്റിരുന്നു. ഇതിനും പൊലീസ് കേസെടുത്തു. തലയ്ക്കും കൈയ്ക്കും പരുക്കേറ്റ സനില്‍ ലോറന്‍സിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. റിച്ചാര്‍ഡിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് കൈമാറി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം