മലയാളത്തിൽ നിന്നും രണ്ടാമത്തെ വെബ് സീരീസ് വരുന്നു. മാസ്റ്റർ പീസ് എന്ന് പേര് നൽകിയിരിക്കുന്ന സീരിസ് സംവിധനം ചെയ്യുന്നത് ശ്രീജിത്ത് എൻ ആണ്. നിത്യ മേനോൻ, ഷറഫുദ്ദീൻ, രഞ്ജി പണിക്കർ, മാലാ പാർവതി, ശാന്തി കൃഷ്ണ, അശോകൻ എന്നിവരാണ് സീരീസിലെ പ്രധാന കഥാപാത്രങ്ങൾ. സീരിസിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിൽ സീരീസ് ഉടൻ സ്ട്രീം ചെയ്യും.
പുതിയ സീരീസ് ഒരു കോമഡി ഫാമിലി എന്റർടെയ്നർ ആയിരിക്കും എന്നാണ് സൂചനകൾ. മാത്യു ജോര്‍ജ് ആണ് സംവിധാനം. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, ബംഗാളി. മറാഠി എന്നീ ഭാഷകളില്‍ ആയിരിക്കും സീരീസ് സ്ട്രീം ചെയ്യുക. മലയാളത്തിന്റെ മുന്‍നിര നായകന്മാര്‍ ഉള്‍പ്പടെ ഉള്ളവര്‍ ഫസ്റ്റ് ലുക്ക് പങ്കുവച്ചിട്ടുണ്ട്.
ക്രൈം ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ‘കേരള ക്രൈം ഫയല്‍സ്’ ആയിരുന്നു മലയാളത്തിലെ ആദ്യത്തെ വെബ് സീരീസ്. ഷിജു, പാറയില്‍ വീട്, നീണ്ടകര എന്നായിരുന്നു ആദ്യത്തെ സീസണിന്റെ പേര്. ഒരു സ്ത്രീയുടെ കൊലപാതവും തുടര്‍ന്ന് നടക്കുന്ന അന്വേഷണവും ആയിരുന്നു സീരീസിന്റെ പ്രമേയം. ജൂണ്‍, മധുരം എന്നീ സിനിമകളിലൂടെ ശ്രദ്ധ നേടിയ അഹമ്മദ് കബീര്‍ ആയിരുന്നു സംവിധാനം. അജു വര്‍ഗീസ്, ലാല്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം