ന്യൂഡൽഹി: 2002ലെ ഗോധ്ര ട്രെയിൻ തീവെപ്പ് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. 58 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ പ്രതിച്ചേർക്കപ്പെട്ട മൂന്ന് പേർ സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്. സംഭവം ഗുരുതരമാണെന്ന് നിരീക്ഷിച്ച ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചുഡ് ഉൾപ്പെടുന്ന മൂന്നാംഗ ബെഞ്ച് ജാമ്യം നിഷേധിക്കുകയായിരുന്നു.
Also read : വാളയാറിലെ സഹോദരിമാരുടെ മരണം: പ്രതികളെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് സി.ബി.ഐ
2002 ഫെബ്രുവരി 27ന് ഗോധ്ര റെയിൽവേ സ്റ്റേഷനിൽ വച്ച് സബർമതി എക്‌സ്പ്രസിന്റെ കോച്ചിന് തീയിട്ടത്തോടെ സംസ്ഥാനത്ത് കലാപം പൊട്ടിപ്പുറപ്പെടുകയായിരുന്നു. സംഭവത്തെ തുടർന്ന് 2011ൽ പ്രാദേശിക കോടതി 31 പ്രതികളെ ശിക്ഷിക്കുകയും 63 പേരെ വെറുതെ വിടുകയും ചെയ്തിരുന്നു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് പ്രതികൾക്ക് 17 വർഷത്തിലേറെയായി ജയിലിൽ കഴിഞ്ഞെന്ന കാരണം ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം