കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിലെ ഖോസ്ത് പ്രവിശ്യയിലെ ഹോട്ടലിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് പേർ മരിച്ചു. ആക്രമണത്തിൽ ഏഴ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ പാക്കിസ്ഥാൻ അതിർത്തിയോട് ചേർന്നുള്ള പ്രദേശത്താണ് സ്ഫോടനമുണ്ടായത്. പാക്കിസ്ഥാനിൽ നിന്നുള്ള അഭയാർഥികളടക്കം വലിയ ജനക്കൂട്ടം പതിവായി സന്ദർശിക്കാറുള്ള ഹോട്ടലിലാണ് സ്ഫോടനം നടന്നത്.
പാക്കിസ്ഥാനിൽ നിന്നുള്ള തെഹ്രീക് ഇ താലിബാൻ(പാക് താലിബാൻ) പ്രവർത്തകരെ ലക്ഷ്യമിട്ടാണ് ഐഎസ് ഭീകരർ ആക്രമണം നടത്തിയതെന്നും സൂചനയുണ്ട്. അതേസമയം ഇസ്ലാമിക് സ്റ്റേറ്റിനോട് അനുഭാവമുള്ളവരാണ് സ്ഫോടനം നടത്തിയതെന്ന് താലിബാൻ ഭരണകൂടം ആരോപിക്കുന്നു.
Also read : വാളയാറിലെ സഹോദരിമാരുടെ മരണം: പ്രതികളെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് സി.ബി.ഐ
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം