കൊട്ടിയം: കഞ്ചാവിനു പുറമേ രാസലഹരിയായ എംഡിഎംഎ വിൽപനയും ഉപയോഗവും വ്യാപിക്കുന്നതിന്റെ ആശങ്കയിൽ ജനങ്ങൾ. ഒരു മാസത്തിനിടെ ചാത്തന്നൂർ, കൊട്ടിയം, ഇരവിപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ എംഡിഎംഎ വിൽപനയുമായി ബന്ധപ്പെട്ട് ഒട്ടേറെപ്പേരെയാണ് അറസ്റ്റ് ചെയ്തത്.
also read.. കണ്ണൂർ സ്വദേശി അൽഹസ്സയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു
കഞ്ചാവ്, നിരോധിത പുകയില ഉൽപന്നങ്ങളുടെ വിൽപന എന്നിവയെക്കാൾ എംഡിഎംഎയുടെ ഉപയോഗവും വിൽപനയും വർധിച്ചു. അറസ്റ്റും നിയമ നടപടികളും തുടരുന്നുണ്ടെങ്കിലും ഇതിന്റെ വിൽപനയും ഉപയോഗവും തടയാൻ സാധിക്കാത്തതാണു വലിയ തലവേദന.
മിക്കപ്പോഴും പ്രതികൾ പിടിക്കപ്പെടുന്നുണ്ടെങ്കിലും പ്രധാന വിൽപനക്കാർ ഒളിവിലാണ്. യഥാർഥ പ്രതികളെ കണ്ടെത്താൻ സാധിക്കാത്തതാണ് എക്സൈസിന്റെയും പൊലീസിന്റെയും വെല്ലുവിളി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എക്സൈസിന്റെയും പൊലീസിന്റെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ ലഹരിക്കെതിരെ ക്ലാസുകളും ബോധവൽക്കരണവും നടക്കുന്നുണ്ടെങ്കിലും ഉപയോഗിക്കുന്നവരുടെ എണ്ണം വർധിക്കുന്നതു വലിയ ആശങ്ക പരത്തുന്നു.
തൃക്കോവിൽവട്ടം പഞ്ചായത്തിലെ ആലുംമൂട്, കണ്ണങ്കരകുളം,ചേരിക്കോണം, പ്രദേശങ്ങളിൽ ഇന്നലെ എംഡിഎംഎയുമായി ഒരാളെ പിടികൂടിയിരുന്നു. വീടുകൾ വാടകയ്ക്ക് എടുത്തു താമസിച്ചാണ് എംഡിഎംഎ അടക്കമുള്ള വ്യാപാരം നടത്തുന്നത്.
കഴിഞ്ഞ ആഴ്ച മൈലക്കാട് ഭാഗത്ത് ഇത്തരത്തിൽ വീട് വാടകയ്ക്ക് എടുത്ത് എംഡിഎംഎ വിൽപന നടത്തി വന്ന 2 യുവാക്കളെ ചാത്തന്നൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തൃക്കോവിൽവട്ടം പഞ്ചായത്തിൽ ആലുംമൂട് വാർഡിൽ മങ്ങാട്ട് ചേരി കോളനി ഭാഗത്തു വാടകയ്ക്കു താമസിക്കുന്ന കാപ്പ ചുമത്തിയ ആളെക്കുറിച്ച് ഒട്ടേറെ തവണ എക്സൈസ്, പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും അധികാരികളുടെ ഭാഗത്തു നിന്ന് അനുകൂലമായ നടപടികൾ ഉണ്ടായില്ലെന്ന് പഞ്ചായത്തംഗം ആരോപിച്ചു.
ലഹരി സംഘങ്ങളുടെ ഭീഷണി മൂലം ജനങ്ങൾ ഭയപ്പാടിലാണ്. ഒാണാഘോഷവുമായി ബന്ധപ്പെട്ടു ലഹരിമരുന്നു വ്യാപാരം വർധിക്കാനുള്ള സാധ്യതയുണ്ടെന്നും എക്സൈസും പൊലീസും കർശന പരിശോധനകൾ നടത്തണമെന്നും ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം