അൽ ഹസ്സ: കിഴക്കൻ പ്രവിശ്യയിലെ അൽഹസയിൽ മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു. കണ്ണൂർ തലശ്ശേരി ചാമ്പാട് സ്വദേശി കടുങ്ങോട്ടുവിട ഷിനോദ് (49) ആണ് മരിച്ചത്. രാവിലെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് സഹപ്രവർത്തകർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പതിനൊന്ന് വർഷമായി അൽ ഹസ്സയിൽ ഇറാദാത്ത് ട്രാൻസ്പോർട്ടേഷൻ കമ്പനിയിൽ ഡ്രൈവർ ജോലി ചെയ്യുകയായിരുന്നു. പിതാവ്: ബാലൻ. മാതാവ്: ശാന്ത. ഭാര്യ:ജീജാ ഷിനോദ്. രണ്ട് പെൺമക്കൾ.
ഹുഫൂഫിലെ അൽ ഹസ്സ സ്പെഷലൈഡ് ഹോസ്പിറ്റൽ മോർച്ചറിയിലുള്ള മൃതദേഹം നാട്ടിലെത്തിക്കാൻ സന്നദ്ധ സംഘടനാ പ്രവർത്തകരും, ഷിനോദിന്റെ സഹപ്രവർത്തകരും സജ്ജീവമായി രംഗത്തുണ്ട്. ഒഐസിസി ദമ്മാം കണ്ണൂർ ജില്ലാ കമ്മറ്റിയും അൽ ഹസ്സ ഏരിയാ കമ്മറ്റിയും അനുശോചനം രേഖപ്പെടുത്തി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















