ചന്ദ്രയാന്‍ മൂന്നിന്റെ നാലാം ഭ്രമണപഥം താഴ്ത്തല്‍ പ്രക്രിയ ഇന്ന് നടക്കും. ഇന്ന് അടുത്ത ഭ്രമണപഥത്തിലേക്ക് താഴ്ത്തുന്നതോടെ പേടകം ചന്ദ്രന്റെ ആയിരം കിലോമീറ്റര്‍ പരിധിക്കുള്ളില്‍ പ്രവേശിക്കും. രാവിലെ 11.30നും 12.30നും ഇടയിലാണ് ഭ്രമണപഥമാറ്റം നടക്കുക. നിലവില്‍ ചന്ദ്രയാന്‍ മൂന്ന് ചന്ദ്രനില്‍ നിന്ന് പരമാവധി 1437 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ ചന്ദ്രനെ വലം വയ്ക്കുക ആണ്.
അവസാന ഭ്രമണപഥം താഴ്ത്തല്‍ പ്രക്രിയ മറ്റന്നാള്‍ ആണ് നടക്കുക അതോടെ ചന്ദ്രയാന്‍ മൂന്ന് പേടകം ചന്ദ്രനില്‍ നിന്ന് 100 കിലോമീറ്റര്‍ മാത്രം അകലയുള്ള വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലേക്ക് കടക്കും.
Also read: കുടുംബ വഴക്ക്; തിരുവനന്തപുരത്ത് ബന്ധുവിന്റെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു
വ്യാഴാഴ്ചയാണ് നിര്‍ണായകമായ ലാന്‍ഡര്‍ മൊഡ്യൂള്‍ വേര്‍പെടല്‍ പ്രക്രിയ നടക്കുന്നത്. പ്രൊപല്‍ഷന്‍ മൊഡ്യൂളില്‍ നിന്നും വേര്‍പ്പെടുന്ന ലാന്‍ഡര്‍ മൊഡ്യൂള്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്ക് അടുക്കും. പിന്നീട് വേഗം കുറച്ചുള്ള ആറ് ദിവസത്തെ യാത്രക്കൊടുവില്‍ ഓഗസ്റ്റ് 23ന് ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം