കുടുംബ വഴക്ക്; തിരുവനന്തപുരത്ത് ബന്ധുവിന്റെ കുത്തേറ്റ് ​​ഗൃഹനാഥൻ മരിച്ചു

google news
crime

തിരുവനന്തപുരം: ബന്ധുവിന്റെ കുത്തേറ്റ് ​ഗൃഹനാഥൻ മരിച്ചു. കഠിനംകുളം ശാന്തിപുരത്താണ് സംഭവം. ശാന്തിപുരം സ്വദേശി റിച്ചാർഡാണ് മരിച്ചത്. സനിൽ എന്നയാളാണ് പ്രതി. ആക്രമണത്തിനിടെ ഇയാൾക്ക് പരിക്കേറ്റു. പ്രതി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. 

qwe

ഇന്ന് വൈകീട്ടാണ് സംഭവം. കുടുംബ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്. കുത്തേറ്റതിനു പിന്നാലെ റിച്ചാർഡിനെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഗൃഹനാഥനെ മർദ്ദിക്കുന്നതിനിടെയിൽ പ്രതിയെ റിച്ചാർഡിന്റെ മകൻ വടി കൊണ്ടു അടിച്ചിരുന്നു. ഇതേത്തുടർന്നാണ് സനിലിനു പരിക്കേറ്റത്. റിച്ചാർഡിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കു മാറ്റി.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം