മുംബൈ: അജിത് പവാറുമായുള്ള രഹസ്യ കൂടിക്കാഴ്ചയ്ക്കു പിന്നാലെ പ്രതികരണവുമായ എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാര്‍. അനന്തരവനുമായി കൂടിക്കാഴ്ച നടത്തുന്നതിലെന്താണ് തെറ്റെന്ന് പവാര്‍ ചോദിച്ചു. തന്‍റെ പാര്‍ട്ടി ബി.ജെ.പി.ക്കൊപ്പം പോകില്ല. ‘ചില അഭ്യുദയകാംക്ഷികള്‍’ തന്നെ ബിജെപിയിലേക്ക് ആകർഷിക്കാൻ ശ്രമിക്കുന്നുണ്ട്. ബി.ജെ.പി.യുമായുള്ള ഒരു ബന്ധവും എന്‍.സി.പി.യുടെ രാഷ്ട്രീയ നയത്തിന് യോജിച്ചതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
“എൻസിപിയുടെ ദേശീയ അധ്യക്ഷൻ എന്ന നിലയിൽ എന്റെ പാർട്ടി (എൻസിപി) ബിജെപിക്കൊപ്പം പോകില്ലെന്ന് ഞാൻ വ്യക്തമാക്കുകയാണ്. ഭാരതീയ ജനതാ പാർട്ടിയുമായുള്ള ഒരു കൂട്ടുകെട്ടും എൻസിപിയുടെ രാഷ്ട്രീയ നയത്തിൽ ചേരുന്നതല്ല”; പവാർ പറഞ്ഞു.
“ഞങ്ങളിൽ ചിലർ (അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി ഗ്രൂപ്പ്) വ്യത്യസ്തമായ നിലപാടാണ് സ്വീകരിച്ചത്. ചില അഭ്യുദയകാംക്ഷികൾ ഞങ്ങളുടെ നിലപാട് തിരുത്താൻ ശ്രമിക്കുന്നുണ്ട്. സൗഹാർദ്ദപരമായ ചർച്ചയ്ക്ക് അവർ തയ്യാറെടുക്കുന്നതും അതുകൊണ്ടാണെന്ന് പവാർ പറഞ്ഞു. ആരുടേയും പേര് അദ്ദേഹം എടുത്തുപറഞ്ഞില്ല.
അന്തരിച്ച എംഎൽഎ ഗണപതിറാവു ദേശ്മുഖിന്റെ പ്രതിമ അനാച്ഛാദനം ചെയ്യാൻ സോലാപൂർ ജില്ലയിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസുമായി ശരദ് പവാർ വേദി പങ്കിട്ടത് ചർച്ചയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം