ബംഗളൂരു: അഞ്ച് സംസ്ഥാനങ്ങളില്‍ മുന്‍ പോപുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എന്‍.ഐ.എ റെയ്ഡ്. കേരളം, മഹാരാഷ്ട്ര, കര്‍ണാടക, പശ്ചിമ ബംഗാള്‍, ബിഹാര്‍ സംസ്ഥാനങ്ങളിലാണ് റെയ്ഡ് നടന്നത്. കേരളത്തില്‍ മലപ്പുറത്തും കണ്ണൂരും മുന്‍ പി.എഫ്.ഐ പ്രവര്‍ത്തകരുടെ വീടുകളില്‍ ഇന്നു പരിശോധന നടന്നു.
കേരളത്തിനു പുറമെ വിവിധ സംസ്ഥാനങ്ങളില്‍നിന്നായി ദക്ഷിണ കന്നട, നാസിക്, കൊല്‍ഹാപൂര്‍, മുര്‍ശിദാബാദ്, കടിഹാര്‍ ജില്ലകളിലാണ് ഇന്ന് റെയ്ഡ് നടന്നത്. പുലർച്ചെ നാല് മണിയോടെയാണ് റെയ്ഡ് ആരംഭിച്ചത്. പലയിടങ്ങളില്‍നിന്നും അന്വേഷണസംഘം ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചുകൊണ്ടുപോയതായി റിപ്പോര്‍ട്ടുണ്ട്.

കണ്ണൂർ സിറ്റിയിൽ നാലുവയലിൽ മുഷ്താഖ്, കൊടപ്പറമ്പിൽ റഷീദ്, പള്ളിപ്പറത്ത് മുഹമ്മദ് റാസിഖ് എന്നിവരുടെ വീടുകളിലാണ് റെയ്ഡ് നടത്തിയത്. ഇവർ പോപുലർ ഫ്രണ്ടിന്റെ സജീവ പ്രവർത്തകരായിരുന്നു ഇവർ.
മലപ്പുറത്തും മുൻ പോപുലർ ഫ്രണ്ട് പ്രവർത്തകരുടെ വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു. വേങ്ങര പറമ്പിൽ പടി തയ്യിൽ ഹംസ, തിരൂർ ആലത്തിയൂർ കളത്തിപ്പറമ്പിൽ യാഹുട്ടി, താനൂർ നിറ മരുതൂർ ചോലയിൽ ഹദീഫ, രാങ്ങാട്ടൂർ പടിക്കാപ്പറമ്പിൽ ജാഫർ എന്നിവരുടെ വീടുകളിലാണ് പരിശോധന നടത്തിയത്. ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















