ന്യൂഡൽഹി: ഡൽഹിയിലെ കെമിക്കൽ ഫാക്ടറിയിൽ ഞായറാഴ്ച വൻ തീപിടിത്തം. അലിപൂർ പ്രദേശത്താണ് കെമിക്കൽ ഫാക്ടറി സ്ഥിതി ചെയ്യുന്നത്.
വിവരമറിഞ്ഞ് 12 ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി. നിലവിൽ അഗ്നിശമന പ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണ്. മുതിർന്ന ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്.
ഇന്ന് ഉച്ചയ്ക്കുശേഷമാണ് ഫാക്ടറിയിൽ തീപിടിത്തം ഉണ്ടായത്.
അതേസമയം തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















