മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വിണാ വിജയനെതിരായ മാസപ്പടി വിവാദം ഇഡിയും ഇന്റലിജൻസ് ബ്യൂറോയും അന്വേഷിക്കും. കൊച്ചി മിനറൽസ് ആൻഡ് റൂട്ടൈൽസ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയിൽ നിന്ന് മൂന്ന് വർഷത്തെ മാസപ്പടിയായി 1.72 കോടി രൂപയാണ് വീണ വിജയൻ കൈപ്പറ്റിയത്.
വീണയും സിഎംആറലുമായി നടത്തിയ പണമിടപാട് സംബന്ധിച്ച് ആദായ നികുതി വകുപ്പിന്റെ തർക്ക പരിഹാര സമിതി പുറത്തുവിട്ട കണ്ടെത്തലിനെ തുടർന്നാണ് ഇഡി അന്വേഷിക്കുക. വീണയുടെ കമ്പനിയായ എക്സാലോജിക്കിന്റെ സാമ്പത്തിക ഇടപാടുകളിലും ഇഡി അന്വേഷണം നടത്തുമെന്നാണ് വിവരം.
Also read: വീണയ്‌ക്കെതിരെ മാസപ്പടി വിവാദം കത്തിനിൽക്കുമ്പോഴും കുടുംബസമേതം ജയിലർ കാണാനെത്തി മുഖ്യമന്ത്രി
മാസപ്പടി ഇനത്തിൽ വീണാ വിജയൻ തുക കൈപ്പറ്റിയ വിവരം ആദായ നികുതി വകുപ്പ് കണ്ടെത്തിയ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് വിവാദത്തിന് തിരികൊളുത്തിയത്. പ്രമുഖ വ്യക്തിയുമായുളള ബന്ധം പരിഗണിച്ചാണ് സിഎംആർഎൽ വീണയ്‌ക്ക് പണം നൽകിയതെന്ന് ആദായ നികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം















