തിരുവനന്തപുരം: മാറനല്ലൂര്‍ നെല്ലിമൂട്ടില്‍ കോണ്‍ഗ്രസ് നേതാവ് വെട്ടേറ്റു മരിച്ചു. പ്രാദേശിക കോണ്‍ഗ്രസ് നേതാവ് സാം ജെ വത്സലമാണ് മരിച്ചത്.
ബന്ധുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ ഇന്നലെയാണ് സാമിന് വെട്ടേറ്റത്. ഗുരുതരമായി പരുക്കേറ്റ ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
Also read: വീണയ്‌ക്കെതിരെ മാസപ്പടി വിവാദം കത്തിനിൽക്കുമ്പോഴും കുടുംബസമേതം ജയിലർ കാണാനെത്തി മുഖ്യമന്ത്രി
ഇന്നലെ വൈകിട്ട് കാഞ്ഞിരംകുളത്താണ് സംഭവം. കുടുംബത്തിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് വാക്ക് തര്‍ക്കത്തിലേക്കും അക്രമത്തിലേക്കും നയിച്ചത്. നേരത്തെയും കുടുംബങ്ങളുമായി സംഘര്‍ഷവും വഴക്കും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഇതിന്റെ തുടര്‍ച്ചയാണ് ഇന്നലത്തെ സംഭവവും. സംഭവത്തില്‍ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















