കൊച്ചി: ജനകീയ ഹോട്ടലുകളിലെ ഊണിന് സർക്കാർ വില കൂട്ടിയിട്ടും 10 രൂപയ്ക്ക് തന്നെ ഭക്ഷണം നൽകുന്നത് തുടർന്ന് കൊച്ചിയിലെ സമൃദ്ധി പദ്ധതി. ദിവസേന ആയിരക്കണക്കിന് പേർ ആശ്രയിക്കുന്ന സമൃദ്ധി ഹോട്ടലിൽ പഴയ വിലയിൽ മാറ്റമില്ല. സർക്കാർ സബ്സിഡി നിർത്തലാക്കിയതോടെ, ഭാവിയിൽ വില കൂടിയേക്കാമെന്ന ആശങ്ക കോർപ്പറേഷനും ജനങ്ങൾക്കുമുണ്ട്.
10 രൂപയ്ക്ക് മനസ്സും വയറു നിറച്ച് ഭക്ഷണം കഴിക്കാമെന്നാണ് സമൃദ്ധി ഹോട്ടൽ നൽകുന്ന ഉറപ്പ്. ആ ഉറപ്പ് കൃത്യമായി പാലിക്കുന്നതിനാല്‍ ഹോട്ടലിൽ ആളൊഴിഞ്ഞ നേരവുമില്ല. രാവിലെ 7 മണി മുതൽ രാത്രി 11 മണി വരെ തിരക്കോട് തിരക്ക്. ദിവസേന 3000ത്തിലധികം പേർ ഭക്ഷണം കഴിക്കാൻ എത്തുന്നുണ്ടെന്നാണ് കണക്ക്. 10 രൂപ ഊണിനു പുറമേ പൊതിച്ചോറും സ്പെഷ്യൽ ഊണും ഇവിടെ കിട്ടും.
read more വീണയ്‌ക്കെതിരെ മാസപ്പടി വിവാദം കത്തിനിൽക്കുമ്പോഴും കുടുംബസമേതം ജയിലർ കാണാനെത്തി മുഖ്യമന്ത്രി
30 രൂപ ചെലവ് വരുന്ന ഊണിന് 10 രൂപ ഉപഭോക്താവിൽ നിന്നും 10 രൂപ സർക്കാർ സബ്സിഡിയിൽ നിന്നുമാണ് കണ്ടെത്തിയിരുന്നത്. ഒരു ഊണിന് 10 രൂപ നഷ്ടം സഹിച്ചാണ് കോർപ്പറേഷൻ ഈ പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നത്. സ്പെഷ്യൽ വിഭവങ്ങളിൽ നിന്ന് ഈ നഷ്ടം നികത്താൻ കോർപ്പറേഷൻ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് സർക്കാർ സബ്സിഡി നിർത്തലാക്കിയത്. നിലവിൽ വില കൂട്ടിയിട്ടില്ലെങ്കിലും ഭാവിയിൽ കൂട്ടേണ്ടി വരുമെന്നാണ് ആശങ്ക.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















