കൊച്ചി: അങ്കമാലിയില്‍ രക്തപരിശോധനയ്ക്ക് എത്തിയ കുട്ടിക്ക് പേവിഷത്തിനുള്ള മരുന്ന് കുത്തിവച്ച സംഭവത്തില്‍ താല്‍കാലിക നഴ്സിനെ ജോലിയില്‍ നിന്ന് ഒഴിവാക്കുമെന്ന് ആരോഗ്യവകുപ്പ്. ആരോഗ്യവകുപ്പ് ഡയറക്ടറുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
അതേസമയം നഴ്സിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്നത് സത്യമാണെന്നും പക്ഷേ പരാതിയില്ലെന്നും കുട്ടിയുടെ അമ്മ. നടപടിയെടുക്കരുതെന്നും വീഴ്ച ആവര്‍ത്തിക്കരുതെന്നും അവര്‍ പറഞ്ഞു.
വെള്ളിയാഴ്ച രാവിലെ അങ്കമാലി താലൂക്ക് ആശുപത്രിയില്‍ പനിയെ തുടര്‍ന്ന് രക്തം പരിശോധിക്കാനെത്തിയ ഏഴുവയസുകാരിക്കാണ് പേവിഷ ബാധയ്ക്കുള്ള വാക്സീന്‍ നഴ്സ് കുത്തിവച്ചത്. കുട്ടിയുടെ അമ്മ ഒപി ടിക്കറ്റെടുക്കാന്‍ പോയ സമയത്താണ് നഴ്സ് കുത്തിവച്ചത്.
read more വീണയ്‌ക്കെതിരെ മാസപ്പടി വിവാദം കത്തിനിൽക്കുമ്പോഴും കുടുംബസമേതം ജയിലർ കാണാനെത്തി മുഖ്യമന്ത്രി
കുട്ടിയുടെ രണ്ട് കയ്യിലും കുത്തിവച്ചത് കണ്ട് ചോദിച്ചതോടെയാണ് വിവരമറിഞ്ഞത്. പൂച്ച കടിച്ചെന്ന് കുട്ടി പറഞ്ഞതിനെ തുടര്‍ന്നാണ് കുത്തിവച്ചതെന്നായിരുന്നു നഴ്സിന്റെ വിശദീകരണം. എന്നാല്‍ ഈ സമയം തന്നെ മറ്റൊരു കുട്ടി പേവിഷബാധയ്ക്കുള്ള കുത്തിവയ്പെടുക്കാന്‍ വന്നിരുന്നു. ഇതോടെയാണ് മാറിപ്പോയതെന്ന് വ്യക്തമായത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















