കൊച്ചി: സംസ്ഥാനത്തെ സപ്ലൈകോ ഷോപ്പുകളിൽ അടുത്ത ശനിയാഴ്ചയ്ക്കകം എല്ലാ വസ്തുക്കളും ലഭ്യമാക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ. വന്‍പയര്‍, കടല, മുളക് എന്നിവയുടെ ടെന്‍ഡറില്‍ വിതരണക്കാര്‍ പങ്കെടുക്കാത്തതാണ് പ്രശ്നം.
വീണയ്‌ക്കെതിരെ മാസപ്പടി വിവാദം കത്തിനിൽക്കുമ്പോഴും കുടുംബസമേതം ജയിലർ കാണാനെത്തി മുഖ്യമന്ത്രി
മാര്‍ക്കറ്റില്‍ കിട്ടാത്ത അവസ്ഥ വന്നത് കൊണ്ടാണ് ഇവയുടെ വിതരണം മുടങ്ങിയത്. തീരുന്നത് അനുസരിച്ച് സാധനങ്ങള്‍ എത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധി ഒന്നിനും തടസമാകില്ലെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.
ഓണത്തിന് മുന്നോടിയായി സപ്ലൈകോ ഔട്ട്ലറ്റുകളില് സബ്സിഡി ഉല്‍പന്നങ്ങളെല്ലാം ലഭ്യമാക്കുമെന്ന് മന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിട്ടും തീരുമാനം നടപ്പിലായില്ലായിരുന്നു. അരി, പഞ്ചസാര, മുളക്, കടല എന്നിവ പലയിടങ്ങളിലും ലഭ്യമല്ല. ഡിപ്പോയില്‍ നിന്ന് ലോഡ് അയച്ചിട്ടുണ്ടെന്നും രണ്ടു ദിവസത്തിനകം എത്തുമെന്നുമാണ് ഔട്ട്‌ലെറ്റ് മാനേജര്‍മാര്‍ക്ക് ലഭിച്ചിട്ടുള്ള മറുപടി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















