കണ്ണൂർ: പൊലീസ് 25,000 രൂപ പിഴയടയ്‌ക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ലോറി ഡ്രൈവർ ആത്‌മഹത്യയ്ക്ക് ശ്രമിച്ചു. അരവഞ്ചാൽ മുതലപ്പെട്ടി സ്വദേശിയാണു പെട്രോൾ ഒഴിച്ചു തീകൊളുത്തി ആത്മഹത്യക്കു ശ്രമിച്ചത്. ശനിയാഴ്ച വൈകിട്ട് അഞ്ചു മണിക്കാണ് സംഭവം. ചെത്തുകല്ലുമായി പോയ ലോറി തടഞ്ഞുവച്ച പെരിങ്ങോം പൊലീസ് 25,000 രൂപ പിഴയടയ്‌ക്കാൻ ഡ്രൈവറോട് ആവശ്യപ്പെടുകയായിരുന്നു. ലോറി സ്റ്റേഷൻ വളപ്പിൽ കയറ്റിയിടാനും നിർദേശിച്ചു.

വാഹനം റോഡരികിൽ നിർത്തിയ ഡ്രൈവർ താക്കോൽ പൊലീസിനെ ഏൽപിക്കുകയും പിഴ അടയ്ക്കാൻ തന്റെ കയ്യിൽ പണമില്ലെന്നു അറിയിക്കുകയും ചെയ്തു. തുടർന്ന് അടുത്തുള്ള പെട്രോൾ പമ്പില്‍ നിന്നും പെട്രോളുമായെത്തി ദേഹത്ത് ഒഴിച്ചു തീകൊളുത്താൻ ശ്രമിക്കുകയായിരുന്നു. പൊലീസ് ഇടപെട്ട് ആത്മഹത്യാശ്രമം തടഞ്ഞു.
Also read : വള്ളംകളി കാണാൻ വന്ന യുവാവ് പുന്നമടക്കായലിൽ വീണു മരിച്ചു
പൊലീസ് തന്ത്രപരമായി ഇയാളെ സ്റ്റേഷനു പുറകിലേക്കു മാറ്റി വാഹനം വിട്ടുകൊടുക്കുകയായിരുന്നു. ദേഹത്തു പെട്രോൾ ഒഴിച്ചതിനാൽ, വെള്ളം അടിച്ച് കുളിപ്പിച്ചാണ് ൈഡ്രവറെ പുറത്തുവിട്ടത്. കഴിഞ്ഞയാഴ്ച ഇയാളിൽ നിന്നും പൊലീസ് 15,000 രൂപ പിഴ ഈടാക്കിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















