ഇംഫാൽ: കലാപബാധിത മണിപ്പുരിൽ ജനങ്ങൾക്കു മൊബൈൽ ഇന്റർനെറ്റ് ഉപയോഗിക്കാൻ സാധ്യമായ മാർഗങ്ങൾ കണ്ടെത്താൻ സംസ്ഥാന സർക്കാരിനു നിർദേശം നൽകി ഹൈക്കോടതി. ജസ്റ്റിസ് അഹൻതെം ബിമോൽ സിങ്, ജസ്റ്റിസ് എ. ഗുണേഷ്‍വർ ശർമ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാരിന് നിർദേശം നൽകിയത്.

വിഷയത്തിൽ അടുത്ത ദിവസം റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കലാപം പൊട്ടിപ്പുറപ്പെട്ട മേയ് മൂന്നിനാണു ഇന്റർനെറ്റ് സേവനങ്ങൾ മണിപ്പുരിൽ നിരോധിച്ചത്. ഇതുവരെയും ഇന്റർനെറ്റ് പൂർണ്ണമായും പുനഃസ്ഥാപിച്ചിട്ടില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















