പാരീസ്: ബോംബ് ഭീഷണിയെത്തുടർന്ന് പരീസിലെ ഈഫൽ ടവറിൽ നിന്ന് സന്ദർശകരെ ഒഴിപ്പിച്ചെന്ന് റിപ്പോർട്ട്. മുൻകരുതൽ നടപടിയുടെ ഭാഗമായാണ് സന്ദർശകരെ ഒഴിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു. വിദഗ്ധസംഘവും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തിയതായും അധികൃതർ അറിയിച്ചു.
രണ്ട് മണിക്കൂറിനു ശേഷം ‘വ്യാജ’ ബോംബ് ഭീഷണിയാണെന്ന് വ്യക്തമായതിനെ തുടര്‍ന്ന് സന്ദര്‍ശകരെ വീണ്ടും പ്രവേശിപ്പിച്ചു.
ശനിയാഴ്ച്ച പ്രാദേശിക സമയം ഉച്ചയോടെയാണ് ഭീഷണി സന്ദേശമെത്തിയത്. ഉടൻ തന്നെ മൂന്ന് നിലകളിലും ടവറിന് താഴെയുള്ള ഭാഗത്തും ബോംബ് സ്ക്വാഡും പൊലീസും എത്തി സന്ദര്‍ശകരെ ഒഴിപ്പിച്ചു.

ടവറിന്റെ മൂന്ന് നിലകളിൽ നിന്നാണ് ആളുകളെ ഒഴിപ്പിച്ചത്. രണ്ട് മണിക്കൂർ നേരത്തേക്ക് സന്ദർശകരെ അനുവദിച്ചിരുന്നില്ല. എന്നാൽ, ബോംബ് ഭീഷണി വ്യാജമായിരുന്നെന്നും സഞ്ചാരികൾക്ക് ടവർ സന്ദർശിക്കാമെന്നും ഫ്രഞ്ച് പൊലീസ് വ്യക്തമാക്കി.
അപൂര്‍വമായ സംഭവമാണെങ്കിലും ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇത്തരം നടപടികള്‍ സ്വാഭാവികമാണെന്ന് ടവറിന്റെ നടത്തിപ്പുകാരായ സ്ഥാപനത്തിന്റെ വക്താവ് അറിയിച്ചതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു.
ലോകമഹാത്ഭുതങ്ങളില്‍ ഒന്നായ ഈഫില്‍ ടവറില്‍ കഴിഞ്ഞ വര്‍ഷം 6.2 മില്യണ്‍ സന്ദര്‍ശകരാണ് എത്തിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















